സ്വന്തം ലേഖകൻ: കുട്ടികൾക്ക് മുമ്പിൽ നഗ്നത പ്രദർശിപ്പിച്ച നടൻ ശ്രീജിത്ത് രവി തൃശൂരിൽ അറസ്റ്റിൽ. രണ്ടാഴ്ചത്തേയ്ക്ക് കോടതി റിമാൻഡ് ചെയ്തു. അയ്യന്തോൾ എസ്എൻ പാർക്കിന് സമീപത്തെ ഫ്ലാറ്റിന്റെ മുറ്റത്ത് കഴിഞ്ഞ നാലിനായിരുന്നു സംഭവം. 14 ഉം 9 ഉം വയസുള്ള രണ്ട് പെൺകുട്ടികൾക്ക് നേരെയായിരുന്നു ശ്രീജിത്ത് രവിയുടെ നഗ്നത പ്രദർശനം. കുട്ടികൾ പരിഭ്രാന്തരായി ഓടി. ഉടനെ രക്ഷിതാക്കളെ അറിയിച്ചു.
കുട്ടികളുടെ മൊഴി പ്രകാരം തൃശൂർ വെസ്റ്റ് പൊലീസ് കേസെടുത്തു. ഇന്നു പുലർച്ചെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. ഉച്ചയോടെ കോടതിയിൽ ഹാജരാക്കി. 2016ൽ സമാനമായ കേസിൽ പാലക്കാട് പൊലീസ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസ് പിന്നീട് ഒത്തുതീർപ്പാക്കി. രണ്ടാമതും സമാനമായ കുറ്റം ആവർത്തിച്ചതിനാൽ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
ശ്രീജിത്ത് മാനസികാരോഗ്യത്തിന് ചികിൽസയിലാണെന്ന് പ്രതിഭാഗം വാദിച്ചു. പക്ഷേ , ഹാജരാക്കിയ മെഡിക്കൽ രേഖയിൽ ചികിൽസ സംബന്ധിച്ച് വ്യക്തതയില്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. രണ്ടാഴ്ചത്തേയ്ക്ക് റിമാൻഡ് ചെയ്തു. അയ്യന്തോളിലെ ഫ്ളാറ്റിൽ ശ്രീജിത്ത് വന്ന് മടങ്ങുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. വിയ്യൂർ സ്പെഷൽ സബ് ജയിലിലേക്ക് ശ്രീജിത്തിനെ മാറ്റി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല