സ്വന്തം ലേഖകൻ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച തടയുന്നതിനും വിദേശ നിക്ഷേപത്തിന്റെ വരവ് കൂട്ടുന്നതിനുമായി റിസർവ് ബാങ്ക് പല പുതിയ നടപടികളും നടപ്പിൽ വരുത്തുന്നു. പ്രവാസികളിൽ നിന്നും കൂടുതൽ നിക്ഷേപം ആകർഷിക്കാനായി നിക്ഷേപത്തിന് കൂടുതൽ ആദായം നൽകുന്ന തരത്തിലുള്ള നടപടികൾ കൈക്കൊള്ളണമെന്ന് റിസർവ് ബാങ്ക് പൊതുമേഖല, സ്വകാര്യ ബാങ്കുകൾക്ക് നിർദേശം നൽകി.
ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം തുടർച്ചയായി ഇടിവ് രേഖപ്പെടുത്തുന്നതിനാൽ എങ്ങനെയും കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കാനാണ് സർക്കാർ നോക്കുന്നത്. ജൂലൈ 7 മുതൽ ഒക്ടോബർ 31 വരെയുള്ള കാലാവധിയിൽ ലഭിക്കുന്ന എൻ ആർ ഐ നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നൽകാനാണ് റിസർവ് ബാങ്ക് തീരുമാനം.
എൻ ആർ ഐ നിക്ഷേപത്തിന് ഇളവുകൾ നൽകുമ്പോൾ അത് കൂടുതൽ വിദേശനിക്ഷേപം ആകർഷിക്കുമെന്ന പ്രതീക്ഷയാണ് ഇതിനു പിന്നിലുള്ളത്. എഫ് സി എൻ ആർ, എൻ ആർ ഇ നിക്ഷേപങ്ങൾക്കാണ് ഇളവുകൾ ലഭിക്കുന്നത്. എന്നാൽ എൻ ആർ ഒ അക്കൗണ്ടുകളിൽനിന്ന് എൻ ആർ ഇ അക്കൗണ്ടിലേക്ക് പണം മാറ്റിയാൽ ഇളവുകൾ ലഭിക്കില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല