1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 10, 2022

സ്വന്തം ലേഖകൻ: ചൈനയിലെ ഷാങ് ഹായിയില്‍ കൂറ്റന്‍ കെട്ടിടം ആദ്യമിരുന്നിടത്തേക്ക് ‘നടന്ന്’ നീങ്ങിയെത്തി. 3800 ടണ്‍ഭാരമുള്ള, ഒരു നൂറ്റാണ്ട് പഴക്കംചെന്ന കെട്ടിടമാണ് പൂര്‍വസ്ഥാനത്തേക്ക് റെയിലുകള്‍ ഉപയോഗിച്ച് കേടുപാടുകള്‍ കൂടാതെ എത്തിച്ചത്.

ഷാങ് ഹായ് നഗരത്തില്‍ ഇത്തരത്തില്‍ സ്ഥലംമാറ്റുന്ന ഏറ്റവും വലിയ കെട്ടിടങ്ങളില്‍ ഒന്നാണിത്. തറയില്‍നിന്ന് ഉയര്‍ത്തിനിര്‍ത്തി പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ച് റെയിലുകള്‍ ഘടിപ്പിച്ചാണ് മാറ്റിയത്. 2020-ല്‍ ഷാങ് ഹായിയില്‍ തന്നെ 7600 ടണ്‍ ഭാരമുള്ള കൂറ്റന്‍ കെട്ടിടം ഇതേമാതൃകയില്‍ മാറ്റിസ്ഥാപിച്ചിരുന്നു. അന്ന് 18 ദിവസമെടുത്താണ് 21 ഡിഗ്രി ചെരിച്ച് 203 അടി അകലേക്ക്‌ കെട്ടിം നീക്കിവച്ചത്.

1935-ല്‍ പണികഴിപ്പിച്ച ലഗേന പ്രൈമറി സ്‌കൂളാണ് ഇങ്ങനെ മാറ്റിവെച്ച് അത് ഉണ്ടായിരുന്ന സ്ഥലത്ത് പുതിയ കെട്ടിടം പണിയുന്നത്. ചരിത്രത്തിലേക്ക് നോക്കിയാല്‍ 1930-ല്‍ യു.എസ്സിലെ ഇന്ത്യാനയില്‍ എന്‍ജിനീയര്‍മാരും ആര്‍ക്കിടെക്ടുകളും ചേര്‍ന്ന് ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തനം നിര്‍ത്താതെതന്നെ 90 ഡിഗ്രി ചെരിച്ച് മാറ്റിസ്ഥാപിച്ചത് ഒരുമാസമെടുത്താണ്. 600 തൊഴിലാളികളാണ് ഇതിനായി പണിയെടുത്തത്. അന്ന് ഇത് ചെയ്യുമ്പോള്‍ ഉള്ളില്‍ ജീവനക്കാര്‍ ജോലിയിലായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.