സമ്മര്‍ ടൈം അവസാനിച്ചതോട് കൂടി ബ്രിട്ടീഷു ക്ലോക്കുകളിലെ സമയം ഇന്ന് മുതല്‍ ഒരു മണിക്കൂര്‍ പുറകിലാക്കിയിരിക്കുയാണല്ലോ. എന്നാല്‍ ഇതത്ര എളുപ്പമുള്ള ഒരു പണിയാണെന്നാണോ നിങ്ങളുടെ വിചാരം. എളുപ്പമായിക്കാം നമ്മള്‍ക്ക് കാരണം നമ്മുടെ വീട്ടില്‍ ഏറിയാല്‍ രണ്ടോ മൂന്നോ ക്ലോക്കല്ലേ കാണുകയുള്ളൂ എന്നാല്‍ പൌളിന് വെസ്റ്റിന് ഇതല്പം പ്രയാസമേറിയ പ്രവര്‍ത്തി തന്നെയായിരുന്നു. കാരണം ഈ 60 കാരിയായ വീട്ടമ്മയുടെ ഫ്ലാറ്റില്‍ ഉള്ളത് 4000 ക്ലോക്കുകളാണ്. അതുകൊണ്ട് തന്നെ രാജ്യത്തെ മറ്റെല്ലാവരും സമയമാറ്റം ഒരു നിമിഷം കൊണ്ട് ക്ലോക്കില്‍ വരുത്തിയപ്പോള്‍ പൌലിനു അതിനായി മൂന്ന് ദിവസമാണ് വേണ്ടി വന്നത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ലോക്ക് ശേഖരണമാണ് പൌളിന്റെ പക്കലുള്ളത്. 15000 പൌണ്ട് വിലമതിക്കുന്ന ഈ രണ്ടു ബെഡ് റൂം ഫ്ലാറ്റിലെ ചുമരുകലെല്ലാം തന്നെ ക്ലോക്കുകളാല് നിറഞ്ഞിരിക്കുകയാണ്. 24 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് പൌളിന് ഈ ക്ലോക്ക് ശേഖരണം തുടങ്ങിയത്. ഇതിനൊപ്പം തന്നെ ഹാംപ്ഷെയറിലെ ഈസ്റ്റ് ലെഹ്ലുള്ള വീട്ടിലെ ബാത്ത്റൂമില്‍ പൌളിന്റെ ഭര്‍ത്താവ് റോയ് (67) 60 ക്ലോക്കുകള്‍ സ്ഥപിചിട്ടുമുണ്ട്. ക്ലോക്കുകള്‍ കീഴടക്കാത്ത ഒരേയൊരു മുറിയെ പൌളിന്റെ വീട്ടിലുള്ള, അതവരുടെ 22 കാരനായ മകന് കെവിന്റെ ബെഡ് റൂം മാത്രമാണ് ഇവിടെയാകെ ഒരു അലാറം ക്ലോക്ക് മാത്രമേയുള്ളൂ.
ഡെലിവറി ഡ്രൈവറായി സര്‍വീസില്‍ നിന്നും വിരമിച്ച റോയി പറയുന്നത് തങ്ങളുടെ വീട്ടിലെ ഒരു ക്ലോക്കിന്റെ സൂചിയുടെ ചലനം നിലച്ചാല്‍ വരെ തങ്ങള്‍ക്കത് തിരിച്ചറിയാനാകുമെന്നാണ്. പക്ഷെ തങ്ങളുടെ മകന് കെവിന് ഇത് തീരെ ഇഷ്ടമാല്ലെന്നും ഈ പിതാവ് സാക്ഷ്യപ്പെടുത്തുന്നു. ഈ ദമ്പതികള്‍ എല്ലാ ദിവസവും വൈകുന്നേരം ക്ലോക്കുകള്‍ തുടച്ച് വൃത്തിയാക്കാന്‍ മാത്രം ഒരു മണിക്കൂര്‍ മാറ്റി വെക്കുന്നുണ്ട്. ഒരു ലോഡ് ബാറ്ററികളും ഓരോ മാസവും ഇവര്‍ക്ക് വാങ്ങേണ്ടിയും വരുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല