സ്വന്തം ലേഖകൻ: കുവൈത്ത് പാസ്പോർട്ട് 60ന്റെ നിറവിൽ. മുൻ അമീർ ശൈഖ് അബ്ദുല്ല സാലിം അസ്സബാഹിന്റെ ഭരണകാലത്താണ് കുവൈത്ത് രാജ്യത്തിന്റെ പരമാവധി രേഖയായി അംഗീകരിച്ചത്. രാജ്യം സ്വാതന്ത്ര്യം നേടിയതിനെതുടർന്ന് ആണ് പാസ്പോർട്ട് നൽകി തുടങ്ങിയത്. ആദ്യ കാലത്ത് ഇന്ത്യൻ രൂപയായിരുന്നു രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്നത്. ആദ്യ പാസ്പോർട്ടിന് ഒരു രൂപയായിരുന്നു ഫീസ്. പിന്നീട് പല കാലത്തായി പാസ്പോർട്ട് കുവൈത്ത് നവീകരിച്ചിട്ടുണ്ട്.
2018ൽ ആണ് കുവൈത്ത് ആദ്യമായി ബയോമെട്രിക് പാസ്‌പോർട്ട് അഥവാ ഇ-പാസ്‌പോർട്ട് പുറത്തിറക്കിയത്. സുരക്ഷാമാനദണ്ഡങ്ങൾ, കൂടുതൽ സാങ്കേതി വിദ്യ ഉപയോഗിച്ച് പുതിയ പാസ്പോർട്ട് പുറത്തിറക്കിയത്. ലോകത്തിലെ മൂല്യമേറിയ പാസ്‌പോര്‍ട്ടുകളുടെ ലിസ്റ്റ് പരിശോധിച്ചാൽ കുവൈത്ത് 56ാം റാങ്ക് ആണ് ഉള്ളത്. കുവൈത്ത് പാസ്പോർട്ട് ഉപയോഗിച്ച് 95 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ സഞ്ചരിക്കാൻ സാധിക്കും.
കാലങ്ങളുടെ മാറ്റങ്ങൾക്ക് അനുസരിച്ച് പാസ്പോർട്ടിൽ മാറ്റം വരുത്തിയതിന്റെ ഭാഗമായാണ് ഇത്തരത്തിൽ വലിയ നിലവാരം ഉള്ള പാസ്പേർട്ടുകൾ കുവൈത്ത് പുറത്തിറക്കിയത്. ആറു പതിറ്റാണ്ട് പിന്നിട്ടത് ഔദ്യോഗികതലത്തിൽ ആഘോഷിക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാഷനാലിറ്റി ആൻഡ് ട്രാവൽ ഡോക്യുമെന്റ്സ് ഡെപ്യൂട്ടി ഡയറക്ടർ മുഹമ്മദ് അൽ ഖിദർ പറഞ്ഞു. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
യു.എൻ ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കുവൈത്ത് രാജ്യത്ത് പാസ്പേർട്ടുകൾ വിതരണം ചെയ്യുന്നത്. മൂന്നു തരം പാസ്പോർട്ടുകൾ ആണ് വിതരണം ചെയ്യുന്നത്. 64 പേജുള്ള പാസ്പോർട്ടിൽ അറബിയിലും ഇംഗ്ലീഷിലും ആണ് വിവരങ്ങൾ നൽകിയിരിക്കുന്നത്. ഇന്റർനാഷനൽ ഹൈ സെക്യൂരിറ്റി പ്രിന്റിങ് കോൺഫറൻസിൽ 2018ൽ യാത്രാരേഖ പരിഷ്കരിച്ചതിനുള്ള പുരസ്കാരം കുവൈത്ത് പാസ്പോർട്ട് സ്വന്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല