1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 17, 2022

സ്വന്തം ലേഖകൻ: രണ്ട് മാസത്തിനകം കൂടുതൽ ഇന്ത്യൻ നഴ്‌സുമാർ കുവൈത്തിലെത്തുമെന്ന് റിപ്പോർട്ട്. ഇരു രാജ്യങ്ങൾക്കുമിടയിൽ 2,700 പുതിയ ഇന്ത്യൻ നഴ്‌സുമാർക്ക് ജോലി നൽകാൻ കരാർ ഉണ്ടായിരുന്നു. എന്നാൽ കോവിഡ് മൂലം കൂടുതൽ ആളുകൾക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. 700 നഴ്‌സുമാർ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഇതിനകം കുവൈത്തിൽ എത്തിയിട്ടുണ്ട്. ബാക്കിയുള്ളവർ രണ്ട് മാസത്തിനുള്ളിൽ എത്തുമെന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് പറഞ്ഞു.

അതേസമയം വരുന്ന അധ്യയനവർഷത്തേക്കുള്ള അധ്യാപകരുടെ കുറവ് നികത്തുമെന്ന് കുവെെറ്റ്. വിവിധ വിഷയങ്ങളിൽ വിദേശ അധ്യാപകരെ നിയമിക്കും. ഈ മാസം അവസാനത്തോടെ ഇന്റർവ്യൂ നടപടികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഫലസ്തീൻ, ജോർഡൻ പൗരന്മാർക്കാണ് മുൻഗണന.

ഇംഗ്ലീഷ്, ഫ്രഞ്ച്, സയൻസ്, ഫിസിക്‌സ്, ജിയോളജി, ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിലാണ് ഒഴിവുള്ളത്. വനിതകളെയും, പുരുഷൻമാരേയും ജോലിക്കായി നിയമിക്കും. ഭൗതികശാസ്ത്രവും ഗണിതശാസ്ത്രവും മാത്രമാണ് വനിത അധ്യാപകർക്ക് ലഭ്യമായ സ്പെഷലൈസേഷൻ. ഈ വിഭാഗത്തിൽ ജോലി ലഭിക്കുന്നവർക്ക് പരിചയം അത്യാവശ്യമാണ്.

രാജ്യത്ത് അനധികൃത താമസക്കാർക്കെതിരെ കണ്ടെത്തുന്നതിന് വേണ്ടി ശക്തമായ പരിശോധനയാണ് നടക്കുന്നത്. കുവെെറ്റ് തലസ്ഥാനത്തും, ഫർവാനിയയിലും നടത്തിയ നടത്തിയ പരിശോധനയിൽ ആണ് അനധികൃത താമസക്കാരെ കണ്ടെത്താൻ സാധിച്ചത്. കുവെെറ്റ് എം.ഒ.ഐ വ്യാജ ഗാർഹിക തൊഴിലാളികളെ ഉൾപ്പെടെ 29 പേരെ അറസ്റ്റ് ചെയ്തു. രാജ്യത്ത് 1.5 ലക്ഷത്തോളം അനധികൃത താമസക്കാർ ഉണ്ടെന്നാണ് കുവെെറ്റ് അദികൃതർക്ക് ലഭിച്ചിരിക്കുന്ന നിർദേശം. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ രണ്ടുമാസമായി പരിശോധന ശക്തമാക്കിയിരിക്കുകയാണ് കുവെെറ്റ്.

പരിശോധ ശക്തമാക്കിയ സാഹചര്യത്തിൽ രാജ്യത്തെ ജയിലുകൾ നിറഞ്ഞു. ഇനി പിടിക്കപ്പെടുന്നവരെ നാട് കടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്. വിസ, പാസ്പോർട്ട്, ഐഡി തുടങ്ങിയ ഇല്ലാത്തവരെയാണ് കണ്ടെത്തി നാട് കടത്താൻ തീരുമാനിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ പരിശോധ ശക്തമാക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.