ലേബര്‍ പാര്‍ട്ടി നേതാവ് മൈക്കിള്‍ ഡി. ഹിഗ്ഗിന്‍സ് അയര്‍ലന്‍ഡിന്റെ പുതിയ പ്രസിഡന്റാവും. ഏഴ് സ്ഥാനാര്‍ഥികള്‍ മാറ്റുരച്ച പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിഗ്ഗിന്‍സ് ഒന്നാമതെത്തി. സ്വതന്ത്ര സ്ഥാനാര്‍ഥിയും റിയാലിറ്റി ടി.വി. സ്റാറുമായ ഷോ ഗാലഹര്‍ രണ്ടാം സ്ഥാനത്തും ഷിന്‍ഫെയിനിലെ മാര്‍ട്ടിന്‍മഗ്ഗിസ് മൂന്നാം സ്ഥാനത്തുമെത്തി.
ഐറിഷ് കവിയും മുന്‍ ആര്‍ട്ട് മന്ത്രിയുമായ എഴുപതുകാരനായ ഹിഗ്ഗിന്‍സ് രാജ്യത്തിന്റെ ഒമ്പതാമത് പ്രസിഡന്റായി അടുത്ത മാസം ചാര്‍ജെടുക്കും. ഇതോടെ കഴിഞ്ഞ പതിനാലു വര്‍ഷമായി പ്രസിഡന്റ് പദത്തിലിരുന്ന മേരി മക്കലീസ് ഈ സ്ഥാനത്തു നിന്നും പടിയിറങ്ങും.
തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഷോ ഗാലഹര്‍ അഭിപ്രായ വോട്ടെടുപ്പുകളില്‍ വ്യക്തമായ ആധിപത്യം നേടിയിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നു വന്ന ചില ആരോപണങ്ങള്‍ ഗാലഹറിന് വിനയായി മാറുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല