1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2022

സ്വന്തം ലേഖകൻ: ഗൾഫ് രാജ്യങ്ങളിൽ എല്ലാം ഇപ്പോൾ ചൂട് കൂടുന്ന സമയം ആണ്. ഇതോടെ മുന്നറിയിപ്പുമായി പല രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഇനി രണ്ടാഴ്ച ചൂടേറിയ വരണ്ട കാറ്റ് വീശുമെന്നാണ് ഖത്തർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഖത്തര്‍ കലണ്ടര്‍ ഹൗസ് ആണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ‘സിമൂം’ എന്നാണ് ഈ കാറ്റ് അറിയപ്പെടുന്നത്. അന്തരീക്ഷത്തിൽ വലിയ പൊടിപടലങ്ങൾ ആണ് ഈ കാറ്റ് മൂലം ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ദൂരക്കാഴ്ച കുറയും. വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കണം.

‘സിമൂം എന്ന കാറ്റ് അറേബ്യൻ മേഖലകളിൽ വലിയ പ്രശസ്തമായ കാറ്റാണ്. ഈ കാറ്റ് മനുഷ്യര്‍ക്കും ചെടികള്‍ക്കും ദേശം ഉണ്ടാക്കാും. അത്രയും ശക്തിയിൽ ആണ് വീശി അടിക്കുന്നത്. ജൂലൈ 29 വരെ രണ്ടാഴ്ച കാറ്റ് വീശുമെന്നാണ് ഖത്തര്‍ കലണ്ടര്‍ ഹൗസ് മുന്നറിയിപ്പ് നല്‍കുന്നത്. വാഹനം ഓടിക്കുന്ന സ്വദേശികളും വിദേശികളും ഒരുപോലെ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.

അതേസമയം, ഖത്തറിൽ ഈത്തപ്പഴ സീസണിന് തുടക്കമായി. അതുകൊണ്ട് തന്നെ ഈത്തപ്പഴ ഫെസ്റ്റിവൽ നടക്കാൻ പോകുകയാണ്. ശ്രദ്ധേയമായ സൂഖ് വാഖിഫ് ഈത്തപ്പഴ ഫെസ്റ്റിവൽ ആണ് തുടക്കമായിരിക്കുന്നത്. ജൂലൈ 27ന് തുടക്കമാവും. ഏഴാമത് പ്രാദേശിക ഈത്തപ്പഴ ഫെസ്റ്റിനാണ് സൂഖ് വാഖിഫ് വേദിയാവുന്നത്. ആഗസ്റ്റ് 12വരെ ആണ് ഫെസ്റ്റ് നീണ്ടുനിൽക്കും.

നിരവധി വൈവിധ്യമാർന്ന ഈത്തപ്പഴങ്ങൾ ആണ് ഇവിടെ എത്തുന്നത്. ഈത്തപ്പഴവുമായി ബന്ധപ്പെട്ട അനുബന്ധ ഉൽപന്നങ്ങൾ എല്ലാം മേളക്ക് എത്തിക്കും. അൽ ഖലാസ്, അൽ ഖിനൈസ്, അൽഷിഷി, അൽ ബർഹി, അൽ സഖായ്, അൽ റസിസി, നാബിത് സൈഫ്, അൽ ലുലു തുടങ്ങിയ വെെവിധ്യമാർന്ന ഇനങ്ങൾ ആണ് ഇവിടെ എത്തുന്നത്.

രാജ്യത്തെ പ്രമുഖ ഈത്തപ്പഴ ഫാമുകൾ, കമ്പനികൾ എന്നിവ ഫെസ്റ്റിൽ പങ്കാളികളാവും. രാജ്യത്തെ പ്രാദേശിക ഈത്തപ്പഴ കർശകർക്ക് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള മേളകൾ സംഘടിപ്പിക്കുന്നത്. മുൻസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിൽ എല്ലാ വർഷവും ഈ ഈത്തപ്പഴ ഫെസ്റ്റ് നടക്കുന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.