യുഎസില്‍ അതിശൈത്യവും കനത്ത മഞ്ഞുവീഴ്ചയും. വരും ദിവസങ്ങളില്‍ മഞ്ഞു വീഴ്ച ശക്തമാകുമെന്നു കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കി. ശരാശരി പത്തിഞ്ചു വരെ കനത്തില്‍ മഞ്ഞു വീഴുമെന്നാണു പ്രവചനം. കിഴക്കന്‍ തീരങ്ങളില്‍ 72 കിലോമീറ്റര്‍ വേഗതയിലാണു ശീതക്കാറ്റ് ആഞ്ഞു വീശുന്നത്.
മഞ്ഞു വീഴ്ച ജനജീവിതത്തെ സാരമായി ബാധിച്ചു. പല സ്ഥലത്തും വൈദ്യുതി ബന്ധം തകരാറിലായി. ഗതാഗതം തടസപ്പെട്ടു. വിമാനങ്ങള്‍ റദ്ദാക്കി. എന്നാല്‍ ഇതിനെയെല്ലാം വെല്ലുവിളിച്ചു വാള്‍സ്ട്രീറ്റ് പ്രക്ഷോഭകര്‍ സമരവുമായി മുന്നോട്ടു പോകുകയാണ്. “ഞങ്ങളുടെ പ്രതിഷേധം ശക്തമാണ്.
ഞങ്ങളുടെ വിപ്ലവം കാലാവസ്ഥകള്‍ക്കും അപ്പുറത്താണ്. മഞ്ഞുകാലത്തിനപ്പുറം വേനല്‍ വരും വര്‍ഷം വരും. പക്ഷേ ഞങ്ങളുടെ ആവശ്യങ്ങളും പ്രതിഷേധങ്ങളും അംഗീകരിക്കും വരെ പ്രക്ഷോഭം തുടരുക തന്നെ ചെയ്യും’- പ്രക്ഷോഭകാരികള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല