1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 30, 2011

കോമണ്‍വെല്‍ത്ത് അംഗരാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ നിരീക്ഷിക്കുന്നതിനായി കമ്മിഷണറെ നിയോഗിക്കാനുള്ള പ്രമേയം പരാജയപ്പെട്ടു. പെര്‍ത്തിലെ കോമണ്‍വെല്‍ത്ത് ഉച്ചകോടിയിലാണു പ്രമേയം അവതരിപ്പിച്ചത്. മനുഷ്യാവകാശം, ജനാധിപത്യം, നിയമവാഴ്ച എന്നിവ ഉറപ്പാക്കുന്നതിനു വേണ്ടിയായിരുന്നു നിയമനം.

അംഗരാജ്യങ്ങളുടെ എതിര്‍പ്പാണു പ്രമേയം പരാജയപ്പെടാന്‍ കാരണമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗിലാര്‍ഡ് അറിയിച്ചു. എന്നാല്‍ ഏതൊക്കെ രാജ്യങ്ങളാണ് എതിര്‍പ്പ് പ്രകടിപ്പിച്ചതെന്നു വ്യക്തമല്ല. അംഗരാജ്യങ്ങള്‍ക്കായി മൂല്യരേഖ പുറത്തിറക്കും. ഇക്കാര്യത്തില്‍ അടുത്തവര്‍ഷം അന്തിമ തീരുമാനമെടുക്കും.

അംഗരാജ്യങ്ങളുടെ അവകാശങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും രേഖയെന്നു കോമണ്‍വെല്‍ത്ത് സെക്രട്ടറി ജനറല്‍ കമലേഷ് ശര്‍മ. ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള പെര്‍ത്ത് പ്രഖ്യാപനം പുറത്തിറക്കി. മൂന്നു ദിവസത്തെ ഉച്ചകോടിയില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.