1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2022

സ്വന്തം ലേഖകൻ: മസ്കറ്റിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ വർധിപ്പിച്ച് ഒമാൻ എയർ. കൊച്ചി, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് ആണ് മസകറ്റിൽ നിന്നും ഒമാൻ എയർ കൂടുതൽ സർവീസുമായി എത്തുന്നത്. മസ്‌കറ്റില്‍ നിന്ന് ആഴ്ചയില്‍ 10 വീതം സര്‍വീസുകള്‍ നടത്തുമെന്ന് ഒമാൻ എയർ അധകൃതർ അറിയിച്ചിട്ടുണ്ട്.

ഓഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 29 വരെയുള്ള കാലയളവിൽ ആണ് സർവീസുകൾ ലഭ്യമാകുക. രാജ്യാന്തര വിപണികളില്‍ മികച്ച സേവനം നല്‍കുന്നതിനും അവധി കാലത്ത് രാജ്യത്തെ യാത്രകൾ സുഖമമാക്കുന്നതിനും ഉപകരിക്കുന്ന തരത്തിലാണ് പുതിയ സർവീസുകൾ ഒമാൻ എയർ ആരംഭിച്ചിരിക്കുന്നത്. കൊച്ചി, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ വ്യാപിപ്പിക്കാൻ കാരണം അവധികാലത്ത് കൂടുതൽ പേർ രാജ്യത്തിന് പുറത്തേക്ക് പോകാനും വരാനും ഉണ്ടാകും എന്ന് മുന്നിൽ കണ്ടുകൊണ്ടാണ് ഇത്തരത്തിൽ സർവീസുകൾ വർധിപ്പിക്കാൻ ഒമാൻ എയർ തീരുമാനിച്ചത്.

യാത്രക്കാരുടെ ആവശ്യങ്ങള്‍ തന്നെയാണ് തങ്ങൽ മുന്നിൽ കാണുന്നതെന്ന് ഒമാന്‍ എയര്‍ ഇന്ത്യന്‍ സബ്‌കോണ്ടിനന്റ് ആന്‍ഡ് ഏഷ്യ-പസഫിക് വൈസ് പ്രസിഡന്റ് സെയില്‍സ്, ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഹാര്‍ത്തി പറഞ്ഞതായി മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. മസ്‌കറ്റില്‍ നിന്ന് എട്ട് ഇന്ത്യന്‍ നഗരങ്ങളിലേക്ക് ആഴ്ചയില്‍ 122 സര്‍വീസുകള്‍ നടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

ആഴ്ചയില്‍ 18 അധിക സര്‍വീസുകളും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഡല്‍ഹി, കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലേക്കും ആഴ്ചയില്‍ 10 സര്‍വീസുകൾ നടത്തും. ബെംഗളൂരു, മുംബൈ, കോഴിക്കോട്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ ഏഴ് സര്‍വീസുകളും ഗോവയിലേക്ക് ആഴ്ചയില്‍ മൂന്ന് സര്‍വീസുകളും നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, ഇന്റര്‍നെറ്റ് കണക്ഷന്‍ അയല്‍വാസികളുമായും മറ്റള്ളവരുമായും പങ്കുവെക്കരുതെന്ന് ഒമാന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്ഥാവനയിൽ പറയുന്നു. നിരവധി പ്രശ്നങ്ങൾ വരാൻ ഇതിലൂടെ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനവുമായി ഒമാൻ എത്തിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.