1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 30, 2011

തോമസ്‌ പുളിക്കല്‍

ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി) യു.കെ പ്രാഥമിക ഘടകങ്ങളായ കൗണ്‍സില്‍ കമ്മറ്റികള്‍ തെരഞ്ഞെടുക്കുന്നത്‌ പുരോഗമിക്കുന്നു. നോര്‍ത്ത് വെസ്റ്റ് റീജണിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സില്‍ കമ്മറ്റി നിലവില്‍ വന്നു. ദേശീയ കാമ്പയിന്‍ കമ്മറ്റി അംഗം പോള്‍സണ്‍ തോട്ടപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ഭാരവാഹികള്‍:
പ്രസിഡന്റ്: സോണി ചാക്കോ
ജനറല്‍ സെക്രട്ടറി: സുനില്‍ ഫിലിപ്പ്
ട്രഷറര്‍: ജോജി മാത്യു
എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍:
ജോസ് അത്തിമറ്റത്തില്‍,
ബേബി സ്റ്റീഫന്‍,
ജിന്റോ ജോസഫ്,
ജിജി ജോസഫ്

കെ.പി.സി.സിയുടെ നിര്‍ദേശപ്രകാരം ഒ.ഐ.സി.സി യു.കെയുടെ മെംബര്‍ഷിപ്പ് വിതരണം സജീവമാക്കുന്നതിനും താഴെ തട്ടിലേയ്ക്ക് സംഘടനയുടെ പ്രവര്‍ത്തനം സജീവമാക്കുന്നതിനും വേണ്ടി റീജണല്‍ കാമ്പയിന്‍ കോര്‍ഡിനേറ്റര്‍മാരെ നിയമിച്ചിരുന്നു. ഇവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ജനാധിപത്യപരമായ രീതിയിലാണ് പ്രാഥമിക ഘടകങ്ങളായ കൗണ്‍സില്‍ കമ്മറ്റികള്‍ തെരഞ്ഞെടുക്കുന്നത്.

നവംബര്‍ മാസത്തില്‍ തന്നെ മെംബര്‍ഷിപ്പ് വിതരണം പൂര്‍ത്തിയാക്കി എല്ലാ കൗണ്‍സില്‍ കമ്മറ്റികളും നിലവില്‍ വരുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ നടന്നു വരുകയാണ്. അതിനു ശേഷമായിരിക്കും മേല്‍ കമ്മറ്റികളായ കൗണ്ടി കമ്മറ്റികളും റീജണല്‍ കമ്മറ്റികളും ദേശീയ കമ്മറ്റിയും തെരഞ്ഞെടുക്കപ്പെടുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.