സ്വന്തം ലേഖകൻ: കോവിഡും യുക്രൈനിലെ യുദ്ധവും മൂലം വിദേശ മെഡിക്കൽ പഠനം ബുദ്ധിമുട്ടിലായ വിദ്യാർഥികളുടെ കാര്യത്തിൽ ദേശീയ മെഡിക്കൽ കമ്മിഷൻ ഇളവ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതുപ്രകാരം, വിദേശ സ്ഥാപനങ്ങളിൽ നിന്നു ജൂൺ 30ന് മുൻപ് കോഴ്സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടിയവർക്ക് ഇന്ത്യയിൽ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് പരീക്ഷ (എഫ്എംജിഇ) പരീക്ഷ എഴുതാം.
സാധാരണഗതിയിൽ വിദേശത്തു നിന്ന് ഒരു വർഷം ഇന്റേൺഷിപ് കൂടി കഴിഞ്ഞെത്തുന്നവർക്കാണ് എഫ്എംജിഇ എഴുതാൻ അനുവാദം ലഭിക്കുക. പഠിച്ച അതേ സ്ഥാപനത്തിൽ നിന്നു തന്നെ ഇന്റേൺഷിപ് നേടിയിരിക്കണമെന്ന വ്യവസ്ഥയിലും ഒറ്റത്തവണത്തേക്ക് ഇളവു നൽകി.
എഫ്എംജിഇ യോഗ്യത നേടിയ ശേഷം ഇന്ത്യയിൽ 2 വർഷത്തെ ഇന്റേൺഷിപ് (സിആർഎംഐ) പൂർത്തിയാക്കാതെ റജിസ്ട്രേഷൻ അനുവദിക്കില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല