സ്വന്തം ലേഖകൻ: സൗദിയിൽ ഒക്ടോബര്‍ മുതൽ സാമൂഹിക മാധ്യമങ്ങളില്‍ വാണിജ്യ പരസ്യങ്ങള്‍ നല്‍കുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു. മൂന്നു വര്‍ഷത്തേക്ക് 15000 റിയാല്‍ ആണ് ലൈസന്‍സ് ഫീ. ലൈസന്‍സ് ഇല്ലാതെ പരസ്യം നല്കിയാല് വന്‍തുക പിഴ നല്‍കേണ്ടിവരും.
സ്വദേശി പൗരന്മാര് ഒക്ടോബര്‍ ഒന്നിന് മുമ്പ് പ്രത്യേക ലൈസന്‍സ് സ്വന്തമാക്കണം. വിദേശികൾക്ക് പരസ്യം നല്കാന് അനുമതിയില്ല. പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന പരസ്യത്തിന്റെ ഉള്ളടക്കം, പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നവരുടെ പ്രായം തുടങ്ങിയ കാര്യങ്ങളില്‍ കമ്മീഷന്റെ വ്യവസ്ഥകള്‍ പാലിക്കണം.
പരസ്യങ്ങള്‍ പ്രസിദ്ധീകരണത്തിന് മുമ്പ് ഓണ്‍ലൈന്‍ വഴി കമ്മീഷന് സമര്‍പ്പിക്കണം. പരസ്യം ചെയ്യുന്നതിന് മുമ്പ് ഇത് പരസ്യ ഉള്ളടക്കമാണെന്ന് രേഖാമൂലമോ മറ്റോ സ്വീകര്‍ത്താക്കളെ അറിയിക്കണമെന്നും സൗദി ജനറല്‍ കമ്മീഷന് ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല