1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 31, 2011

എന്‍എച്ച്എസ് ഇനിയാര്‍ക്കും സിസേറിയന്‍ ചെയ്തു കൊടുക്കും.മുമ്പൊക്കെ അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിക്കാനുള്ള അന്തിമമാര്‍ഗമായിട്ടാണ് സിസേറിയനെ കണ്ടിരുന്നത്. അതിനുപകരം സുരക്ഷിതമായ ഒരു മാര്‍ഗമെന്ന നിലയിലാണ് ഇന്ന് സിസേറിയനെ കരുതുന്നത. ഗര്‍ഭിണിയാകുന്നവര്‍ ഒരു ചെറിയ റിസ്‌ക് കൂടി എടുക്കാന്‍ തയ്യാറാകുകയില്ല. ഏതു മാര്‍ഗത്തില്‍ കൂടിയും ആരോഗ്യമുള്ള ഒരു കുഞ്ഞിനെ സുരക്ഷിതമായി കിട്ടണം എന്നുമാത്രം ആഗ്രഹിക്കും.

വൈദ്യചികിത്സാരംഗത്ത് ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ കടന്നുവരവ് കൂടി. ഇപ്പോള്‍ അള്‍ട്രാസോണോഗ്രാം, സി.ടി.ജി., തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളും സങ്കീര്‍ണതകളും മനസ്സിലാക്കി ഉടന്‍ ഉചിതമായ തീരുമാനമെടുക്കാന്‍ സാധിക്കുന്നു. ഇതൊക്കെ സിസേറിയന്‍ വഴി പ്രസവിക്കാന്‍ ഗര്‍ഭിണികളെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ് എന്നാല്‍ ആരോഗ്യ പ്രശഹങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ എന്‍എച്ച്എസ് നിലവില്‍ സിസേറിയന്‍ അനുവദിക്കുകയുള്ളു, ഇതിനൊരു മാറ്റമാണ് ഇപ്പോള്‍ ഉണ്ടാകാന്‍ പോകുന്നത്.

എന്‍എച്ച്എസ് തയ്യാറാക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ആരോഗ്യ പരമായ ആവശ്യകത ഇല്ലെങ്കില്‍ പോലും ഗര്‍ഭിണികള്‍ക്ക് സിസേറിയനാകാം എന്ന് വ്യക്തമാക്കിയിരിക്കുന്നത്. സ്വാഭാവിക പ്രസവം സാധ്യമാണെങ്കില്‍ പോലും സിസേറിയന്‍ ആകാമെന്ന എന്‍എച്ച്എസ് നിലപാടിനെ അനുകൂലിച്ചും എതിര്‍ത്തും ഇപ്പോള്‍ തന്നെ പലരും മുന്നോട്ടു വന്നിട്ടുണ്ട്. അതേസമയം നിലവില്‍ യുകെയില്‍ നടക്കുന്ന നാലില്‍ ഒരു പ്രസവവും സിസേറിയന്‍ ആണ്. എന്തായാലും പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ അടുത്തമാസം നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് ക്ലിനിക്കല്‍ എക്സലന്‍സ് പ്രസിദ്ധീകരിക്കും.

ഇതുവഴി സ്ത്രീകള്‍ക്ക് ഡോക്ട്ടറുമായും മിഡ്‌വൈഫുമായും കൂടിയാലോചിച്ച ശേര്‍ഷം സിസേറിയന്‍ വേണമെങ്കില്‍ അതാവശ്യപ്പെടാവുന്നതാണ്. ഇപ്പോള്‍ തന്നെ പലരും തങ്ങള്‍ക്കു സിസേറിയന്‍ വേണമെന്ന് ആവശ്യപ്പെടാറുണ്ടെങ്കിലും ആരോഗ്യപരമായ മറ്റു പ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്തവര്‍ക്ക് എന്‍എച്ച്എസ് സിസേറിയന്‍ അനുവദിക്കാറില്ലായിരുന്നു. പ്രസവചികിത്സാ വിദഗ്ദനായ ദോ: ബ്രയാന്‍ ഈ മാറ്റത്തെ വലിയ പുരോഗതി എന്നാണ് വിശേഷിപ്പിച്ചത്‌. അദ്ദേഹം പറയുന്നത് പത്ത്-പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് സിസേറിയന്‍ എന്ന് കേള്‍ക്കുമ്പോഴേ ആളുകള്‍ വേണ്ടെന്നു പറയുമായിരുന്നു ഇന്ന് ആ സ്ഥിതി മാറി ആളുകള്‍ കൂടുതല്‍ സുരക്ഷിതം സിസേറിയന്‍ ആണെന്ന് മനസിലാക്കി തുടങ്ങി എന്നാണ്.

അതേസമയം സാമ്പത്തികമായ ചില പ്രശ്നങ്ങള്‍ സിസേറിയന്‍ നടത്തുമ്പോള്‍ ഉണ്ടാകാനിടയുണ്ട്, അതായത് സാധാരണ പ്രസവത്തെ വെച്ച് നോക്കുമ്പോള്‍ സിസേരിയന് 800 പൌണ്ടിന്റെ അധിക ചിലവ് ഉണ്ടാകും. ഇതിന്റെ കൂടെ ആരോഗ്യ-സാമ്പത്തിക വിദഗ്തരുടെ വിലയിരുത്തല്‍ പ്രകാരം ഇപ്പോള്‍ നടക്കുന്ന സിസേറിയന്‍ നിരക്ക് ഒരു ശതമാനം കുറയ്ക്കുകയാണെങ്കില്‍ എന്‍എച്ച്എസിന് ഓരോ വര്‍ഷവും 5.6 മില്യന്‍ പൌണ്ട് ലാഭിക്കാം, എന്നിരിക്കെ ഇപ്പോള്‍ പുറത്തുവന്ന മാര്‍ഗനിര്‍ദേശത്തിലെ മാറ്റം സിസേറിയന്‍ നിരക്ക് കൂട്ടാനും അതുവഴി എന്‍എച്ച്എസിന്റെ ചിലവ് വര്‍ദ്ധിപ്പിക്കാനുമേ ഉപകാരപ്പെടൂ എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതും ചിലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ എന്നതിലും ചികിത്സയിലും വെട്ടി ചുരുക്കല്‍ നടത്തുന്ന ഇക്കാലത്ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.