1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2022

സ്വന്തം ലേഖകൻ: ഓഹരിവിപണിയിലെ മുന്‍നിര നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാല സഹസ്ഥാപകനായ ‘ആകാശ എയര്‍’ വിമാനക്കമ്പനിയുടെ ആദ്യ വിമാനം മുംബൈയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തു. അഹമ്മദാബാദിലേക്കാണ് ആദ്യ യാത്ര. ഞായറാഴ്ച രാവിലെ 10.05-ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യസിന്ധ്യ ആണ് ആദ്യ വിമാനം ഫ്‌ലാഗ്ഓഫ് ചെയ്തത്. വിമാനം 11.25-ന് അഹമ്മദാബാദില്‍ ഇറങ്ങി.

ബെംഗളൂരു-കൊച്ചി, ബെംഗളൂരു-മുംബൈ, ബെംഗളൂരു-അഹമ്മദാബാദ് എന്നീ റൂട്ടുകളില്‍ ഈ മാസം അവസാനത്തോടെ സര്‍വീസ് ആരംഭിക്കാനാണ് പദ്ധതി. മുംബൈ ആസ്ഥാനമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ചുരുങ്ങിയ ചെലവില്‍ വിമാനയാത്ര ഒരുക്കുകയെന്നതാണ് കമ്പനിയുടെ പ്രഖ്യാപിതലക്ഷ്യം. മറ്റു കമ്പനികളെക്കാള്‍ പത്തുശതമാനംവരെ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നല്‍കുമെന്ന് ആകാശ അവകാശപ്പെടുന്നു.

ആദ്യപറക്കലിന്റെ സന്തോഷം ആകാശ എയര്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ആകാശ എയറിന് ആശസംകളുമായി ജെറ്റ് എയര്‍വേയ്‌സും രംഗത്തെത്തി. നിലവില്‍ ആഭ്യന്തര വിമാനസര്‍വീസിന്റെ 55 ശതമാനവും ഇന്‍ഡിഗോയ്ക്കാണ്. കടുത്ത മത്സരത്തിനു പുറമേ രൂപയുടെ മൂല്യം ഇടിയുന്നതും ഇന്ധനവില വര്‍ധനയും ആഗോളതലത്തിലെ അനിശ്ചിതത്വങ്ങളും വലിയ വെല്ലുവിളിയാണ് വ്യോമയാനമേഖലയില്‍ ഉയര്‍ത്തുന്നത്.

നഷ്ടം കാരണം കിങ് ഫിഷര്‍, എയര്‍ സഹാര തുടങ്ങിയ കമ്പനികള്‍ അടിയറവുപറഞ്ഞ മേഖലയിലേക്കാണ് കുറെ വര്‍ഷങ്ങള്‍ക്കുശേഷം പുതിയൊരു സ്വകാര്യ വിമാന കമ്പനി കടന്നുവരുന്നത്. ചുരുങ്ങിയ ചിലവില്‍ വിമാനയാത്ര സാധ്യമാക്കുന്ന ജുന്‍ജുന്‍വാലയുടെ സംരംഭത്തെ കുറിച്ച് നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നത്.

എന്നാല്‍, എന്തിനാണ് ഇത്തരമൊരു എയര്‍ലൈന്‍സ് ആരംഭിച്ചതെന്ന് നിരവധി പേര്‍ എന്നോട് ചോദിച്ചിട്ടുണ്ട്. ശരിയായ മറുപടി നല്‍കുന്നതിന് പകരം പരാജയം നേരിടാന്‍ ഞാന്‍ തയ്യാറാണെന്നാണ് അവരോട് ഞാന്‍ പറഞ്ഞത്. ഒരിക്കലും ശ്രമിക്കാതിരിക്കുന്നതിനേക്കാള്‍ നല്ലത് ശ്രമിച്ച് പരാജയപ്പെടുന്നതാണ്’ എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.