സ്വന്തം ലേഖകൻ: ആഗോളതലത്തിൽ ടാൽക്ക് അധിഷ്ഠിത ബേബി പൗഡർ വിൽക്കുന്നത് അടുത്ത വർഷത്തോടെ നിർത്തുമെന്ന് ജോൺസൺ ആൻഡ് ജോൺസൺ കമ്പനി അറിയിച്ചു. വ്യാപക പരാതിയെ തുടർന്ന് അമേരിക്കയിലും കാനഡയിലും ബേബി പൗഡർ വിൽക്കുന്നത് 2020 മുതൽ കമ്പനി നിർത്തി വെച്ചിരുന്നു. ഉൽപ്പന്നത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ‘തെറ്റായ വിവരങ്ങൾ’ നൽകി വിൽപ്പന നടത്തിയെന്ന പരാതിയിൽ ആയിരക്കണക്കിന് പരാതികളാണ് കമ്പനിയ്ക്കെതിരേ ഉയർന്നിട്ടുള്ളത്.
ലോകമെമ്പാടുമുള്ള പോർട്ട്ഫോളിയോ വിലയിരുത്തലിന്റെ ഭാഗമായി, ധാന്യപ്പൊടി അടിസ്ഥാനമാക്കിയുള്ള ബേബി പൗഡർ പോർട്ട്ഫോളിയോയിലേക്ക് മാറാനുള്ള വാണിജ്യപരമായ തീരുമാനമാണ് ഞങ്ങൾ എടുത്തിരിക്കുന്നത്,’ ചോളം അധിഷ്ഠിത ബേബി പൗഡർ ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ ഇതിനകം വിറ്റഴിക്കപ്പെടുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കി
വ്യാപകമായി അറിയപ്പെടുന്ന കാർസിനോജൻ ആയ ആസ്ബറ്റോസിന്റെ സാന്നിദ്ധ്യമാണ് ടാൽക് ഉൽപ്പന്നങ്ങളിലടങ്ങിയിരിക്കുന്നത്.പതിവായി ഇത് ഉപയോഗിച്ചതിനാൽ ക്യാൻസറിന് കാരണമായി എന്ന രീതിയിൽ ഏകദേശം 38,000 കേസുകൾ ജോൺസൺ ആൻഡ് ജോൺസണെതിരെ നിലവിലുണ്ട്.
എന്നാൽ കമ്പനി ഈ ആരോപണങ്ങൾ നിഷേധിക്കുന്നുണ്ട്. പതിറ്റാണ്ടുകളായി നടത്തിയ ശാസ്ത്രീയ പരിശോധനകളും നിയന്ത്രണ അംഗീകാരങ്ങളും പൗഡറിലെ ടാൽക്ക് സുരക്ഷിതവും ആസ്ബറ്റോസ് രഹിതവുമാണെന്ന് തെളിയിച്ചിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഉൽപ്പന്നം നിർത്തലാക്കുന്നതായി പ്രഖ്യാപിച്ചപ്പോഴും ഈ പ്രസ്താവന ആവർത്തിച്ചിരുന്നു.
എന്നാൽ ടാൽക് ഉൽപ്പന്നങ്ങളിൽ കാൻസറായ ആസ്ബറ്റോസ് ഉണ്ടെന്ന് പതിറ്റാണ്ടുകളായി കമ്പനിയ്ക്ക് അറിയാമായിരുന്നുവെന്ന് ചില അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ തെളിവ് സഹിതം പുറത്ത് കൊണ്ടു വന്നിരുന്നു 1971 മുതൽ 2000-കളുടെ ആരംഭം വരെ, കമ്പനിയുടെ റോ ടാൽക്കിലും ഫിനിഷ്ഡ് പൊടികളിലും ചിലസമയങ്ങളിൽ ചെറിയ അളവിൽ ആസ്ബറ്റോസിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഇത് കമ്പനിയ്ക്ക് അറിയാമായിരുന്നുവെന്നതിന്റെ തെളിവുകളാണ് മാദ്ധ്യമങ്ങൾ പുറത്ത് കൊണ്ടു വന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല