സ്വന്തം ലേഖകൻ: കൊവിഡ് പടർന്ന് പിടിച്ച സാഹചര്യത്തിൽ ആണ് ഗൾഫ് സമ്പദ് വ്യവസ്ഥ വലിയ രീതിയിൽ തകർന്നത്. യാത്ര നിയന്ത്രണങ്ങളും പല സെെറ്റുകളിലും തൊഴിലാളികൾ ജോലിക്ക് എത്താതിരുന്നതും സമ്പത്ത് വ്യവസ്ഥയെ വലിയ രീതിയിൽ ബാധിച്ചു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറി മറഞ്ഞിരിക്കുന്നു. പ്രവാസി തൊഴിലാളികൾ രാജ്യത്തേക്ക് മടങ്ങിയെത്തി തുടങ്ങി.
കുവെെറ്റ് പ്രാദേശിക പത്രമാണ് ഇക്കാര്യം പുറത്തുവിട്ടത്. 2020ന് ശേഷം വലിയ ഉണർവ് ആണ് തൊഴിൽ വിപണിയിൽ ഉണ്ടാക്കുക. ഗൾഫ് കോർപറേഷൻ കൗൺസിലിന്റെ ജനറൽ കൗൺസിലിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗൾഫ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ ആണ്. ഇപ്പോൾ വിപണിയിൽ വലിയ ഉണർവ് ആണ് ഉണ്ടായിട്ടുള്ളത്.
2020ലെ കണക്കുകൾ പരിശോധിക്കുമ്പോൾ 116.5 ബില്യൺ ഡോളറാണ് പ്രവാസികൾ ഗൾഫിലേക്ക് അയച്ചത്. എന്നാൽ 2021ലെ കണക്കുകൾ പരിശോധിക്കുമ്പോൾ 127.2 ബില്യൺ ഡോളറായി ഉണർന്നിട്ടുണ്ട്. 9.2 ശതമാനത്തിന്റെ വളർച്ചയാണ് ഒരു വർഷം മാത്രം ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ നാല് വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ കൊവിഡിന് ശേഷമുള്ള വളർച്ച വളരെ വലുതാണ്. തൊഴിൽ വിപണിയിലെ വളർച്ച രാജ്യത്തിന്റെ പുരോഗതിയിലേക്ക് നയിക്കും.
രണ്ടാം സ്ഥാനത്ത് സൗദിയാണ്. 39.8 ബില്യൺ ഡോളറുമായി ആണ് സൗദി രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ജിസിസിയിൽ യുഎഇ ഒന്നാം സ്ഥാനത്താണ്. 47.5 ബില്യൺ യു.എസ് ഡോളറുമായി ആണ് യുഎഇ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. കുവെെറ്റിലെ ഗാർഹിക തൊഴിലാളികളെ സംരക്ഷിക്കാൻ വേണ്ടി പ്രത്യേക നിയമം പാസാക്കി. സ്ത്രീകൾ തൊഴിൽ വിപണിയിൽ എത്തുന്നത് കുറവാണ്. 28.1 ശതമാനം മാത്രമാണ് സ്ത്രീകൾ എത്തുന്നത്. പ്രാദേശിക തൊഴിൽ വിപണിയിൽ 15.3 ശതമാനം കുവെെറ്റികൾ ആണ് ജോലി ചെയ്യുന്നതെന്നാണ് കണക്കുകൾ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല