ശനിയാഴ്ച ദിവസങ്ങളില്‍ ഫസ്റ്റ്ക്ലാസ് തപാലുകള്‍ തിരഞ്ഞെടുക്കുന്നത് വെറും പാഴ് ചെലവാണെന്ന് കണ്ടെത്തല്‍. കാരണം ആ ദിവസം സെക്കന്‍ഡ് ക്ലാസ് തപാലില്‍ അയക്കുന്ന കത്തുകളാണ് ഫസ്റ്റ്ക്ലാസ് കത്തുകളേക്കാള്‍ ആദ്യം ലഭിക്കുക എന്നാണ് തെളിഞ്ഞിരിക്കുന്നത്. ഈ രഹസ്യം അധികമാര്ക്കുമറിയാത്തതിനാല് ദശലക്ഷക്കണക്കിന് പൗണ്ടാണ് റോയല്‍ മെയില്‍ ജനങ്ങളില്‍ നിന്ന് അധധികമായി നേടി വരുന്നത്.
നേരത്തെ ശനിയാഴ്ച ദിവസങ്ങളില്‍ പോസ്റ്റു ചെയ്യുന്ന ഫസ്റ്റ്ക്ലാസ് കത്തുകള്‍ തിങ്കളാഴ്ചയും അത്ര തിരക്കില്ലാത്ത സെക്കന്‍ഡ് ക്ലാസ് കത്തുകള്‍ തൊട്ടടുത്ത ദിവസവുമാണ് എത്തിച്ചിരുന്നത്. എന്നാല്‍ ജൂലൈ മുതല്‍ എല്ലാ കത്തുകളും അതാത് ദിവസങ്ങളില്‍ തന്നെ തരംതിരിക്കാന്തുടങ്ങിയതോടെ രണ്ടു കത്തുകളും തിങ്കളാഴ്ച തന്നെ ലഭ്യമാകാന്‍ തുടങ്ങിയിരിക്കുകയാണ്. ഈ നീക്കം വാരാന്ത്യങ്ങളിലെ തങ്ങളുടെ ജോലി ഭാരം വര്‍ദ്ധിപ്പിച്ചുവെന്ന പരാതി റോയല്‍ തപാലിന് ഉണ്ട്. കൂടാതെ നാല്‍പ്പത് ലക്ഷം പൗണ്ടിന്റെ അധിക ചെലവും ജൂലൈ മുതല്‍ സംഭവിച്ചിട്ടുണ്ട്.
നൂറു ഗ്രാം വരെ തൂക്കമുള്ള ഫസ്റ്റ് ക്ലാസ് കത്തുകള്‍ക്ക് 46 പൗണ്ടും സെക്കന്‍ഡ് ക്ലാസ് കത്തുകള്‍ക്ക് 36 പൗണ്ടും ആണ് ചാര്‍ജ്. ഈ തെറ്റ് മൂലം റോയല്‍ മെയില്‍ സര്‍വീസിന്റെ ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടുകയാണെന്ന് പ്രൈവറ്റ് ബിസിനസ് ഫോറത്തിന്റെ വക്താവ് അറിയിച്ചു. ശനിയാഴ്ച ദിവസങ്ങളില്‍ ഏകദേശം 62 ദശലക്ഷം കത്തുകളാണ് അയയ്ക്ക്പ്പെടുന്നത്. ഇതില്‍ ഭൂരിഭാഗവും ബള്‍ക്കായ ബിസിനസ് കത്തുകളാണ്. മുപ്പത് ദശലക്ഷം കത്തുകളാണ് ഇന്നേ ദിവസം റോയല്‍ മെയിലില്‍ എത്തുന്നത്. ഇതില്‍ മുപ്പത് ലക്ഷം കത്തുകളും ഫസ്റ്റ്ക്ലാസ് കത്തുകളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല