സ്വന്തം ലേഖകൻ: സ്വകാര്യ പാർട്ടിയിൽ ആടിപ്പാടുന്ന വിഡിയോ വൈറലായതിൽ ഫിൻലൻഡിലെ പ്രധാനമന്ത്രി സന മാരിനു (36) പരിഭവം. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് സന. സ്വകാര്യ പാർട്ടിയിൽ സുഹൃത്തുക്കൾക്കൊപ്പം സന നൃത്തം ചെയ്തതിന്റെ വിഡിയോയാണ് പരസ്യമായത്.
കറുത്ത ടാങ്ക് ടോപ്പും വെളുത്ത ജീൻസും ധരിച്ച പ്രധാനമന്ത്രി നൃത്തം ചെയ്യുന്നതും ഗാനമാലപിക്കുന്നതുമാണ് ഈ മാസം ഏഴിനു പുലർച്ചെ 4 മണിക്കു ചിത്രീകരിച്ച വിഡിയോയിലുള്ളത്. പ്രധാനമന്ത്രി ഓഫിസിൽ ചെലവഴിക്കുന്നതിലേറെ സമയം പാർട്ടികളിലാണ് ചെലവഴിക്കുന്നതെന്ന് എതിരാളികൾ പറയുന്നു.
വസ്ത്രധാരണത്തിന്റെ പേരിൽ തുടക്കം മുതൽ വിമർശനങ്ങളേറ്റുവാങ്ങിയ സന, സ്ത്രീയെന്ന നിലയിൽ തനിക്കെതിരെ നടക്കുന്ന പ്രചാരണത്തിന്റെ ഭാഗമാണ് പുതിയ ആരോപണമെന്നു പറഞ്ഞു. പാർട്ടിയിൽ ലഹരി ഉണ്ടായിരുന്നെന്ന വിവാദത്തെത്തുടർന്നു താൻ ലഹരിപരിശോധനയ്ക്കു വിധേയയായെന്നും വെളിപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല