1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2022

സ്വന്തം ലേഖകൻ: ലൈംഗിക പീഡനക്കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. മുന്‍കൂര്‍ ജാമ്യം നല്‍കിയ കോഴിക്കോട് സെഷന്‍സ് കോടതി ഉത്തരവിനാണ് സ്‌റ്റേ നല്‍കിയത്. കേസ് ഇനി പരിഗണിക്കുന്ന തിങ്കളാഴ്ച വരെ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വസ്ത്രധാരണം പ്രകോപനം ഉണ്ടാക്കുന്നതാണെന്ന ഉത്തരവിനും സ്റ്റേ ഉണ്ട്.

ഉത്തരവില്‍ നിയമപരമായ ചില പിശകുകള്‍ ഉണ്ടെന്ന് സര്‍ക്കാര്‍ അവരുടെ അപ്പീലില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഈ വാദങ്ങള്‍ കോടതി പ്രഥമദൃഷ്ട്യാ അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്‍കൂര്‍ ജാമ്യം സ്റ്റേ ചെയ്തത്. സിവിക് ചന്ദ്രന്റെ പ്രായം കണക്കിലെടുത്താണ് ഹര്‍ജി ഇനി പരിഗണിക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്നും നിര്‍ദ്ദേശിച്ചത്.

പരാതിക്കാരിക്കെതിരെ കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ വിമര്‍ശനങ്ങളും, വിചിത്രമായ നിരീക്ഷണങ്ങളും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. കോഴിക്കോട് സെഷന്‍സ് കോടതിയില്‍ നിന്ന് പുറപ്പെടുവിച്ച പരാമര്‍ശങ്ങള്‍ സ്ത്രീ വിരുദ്ധമാണെന്നും, സുപ്രീംകോടതിയുടെ മാര്‍ഗരേഖകള്‍ക്ക് വിരുദ്ധമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.