സ്വന്തം ലേഖകൻ: ഇന്ത്യക്കാർക്കെതിരെ പൊതു ഇടത്തിൽവെച്ച് വംശീയാധിക്ഷേപവും ആക്രമണവും നടത്തിയ മെക്സിക്കൻ-അമേരിക്കൻ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. നാല് ഇന്ത്യൻ യുവതികൾക്ക് നേരെ വംശീയാധിക്ഷേപം നടത്തുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യങ്ങളിൽ വൈറലായിരുന്നു. ഇതിനുപിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
ടെക്സസിലെ ദല്ലാസിലെ റെസ്റ്റോറന്റിന് പുറത്തുള്ള പാർക്കിങ് ഏരിയയിൽ വെച്ച് ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ‘ഇന്ത്യക്കാരായ നിങ്ങളെ ഞാൻ വെറുക്കുന്നു. എല്ലാ ഇന്ത്യക്കാരും സുഖജീവിതത്തിന് വേണ്ടി അമേരിക്കയിലേക്ക് വരികയാണ്. നിങ്ങൾ തിരിച്ച് ഇന്ത്യയിലേക്ക് പോകൂ’ എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു യുവതി നാല് ഇന്ത്യക്കാരായ സ്ത്രീകൾക്ക് നേരെ അധിക്ഷേപം നടത്തിയത്. സ്ത്രീകളുടെ മുഖത്തടിക്കുന്നതും മൊബൈൽ പിടിച്ചു വാങ്ങാൻ ശ്രമിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംഭവത്തിൽ എസ്മെരാൾഡ എന്ന സ്ത്രീയെ പ്ലാനോ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിനും വംശീയാധിക്ഷേപത്തിനും ഇരയായവരില്‍ ഒരാളായ റാണി ബാനർജി എന്ന സ്ത്രീയാണ് അഞ്ച് മിനിറ്റോളം നീളുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ശക്തമാക്കിയതായി പ്ലാനോ പോലീസ് പറഞ്ഞു. ശാരീരികാക്രമണം നടത്തി പരിക്കേൽപ്പിച്ചതിനും തീവ്രവാദ ഭീഷണി നടത്തിയതിനുമാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തിരുന്നത്.
https://www.facebook.com/indrani.banerjee/videos/483016189914126
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല