സ്വന്തം ലേഖകൻ: പുതിയ അധ്യയന വർഷത്തിന്റെ ആരംഭത്തിലേയ്ക്ക് പതിനായിരക്കണക്കിന് വിദ്യാർഥികളെ വരവേൽക്കാൻ ഒരുങ്ങി സൗദി അറേബ്യയിലെ സ്കൂളുകൾ. വിദ്യാലയങ്ങൾ ഞായറാഴ്ച തുറക്കാനിരിക്കെ സുഗമമായ ക്ലാസ് റൂം ഒരുക്കുന്ന തിരക്കിലാണ് വിദ്യാഭ്യാസ അധികൃതർ.
കിഴക്കൻ പ്രവിശ്യയിൽ 1,627 സ്കൂളുകളിലേക്ക് നാലു ദശലക്ഷം പാഠപുസ്തകങ്ങൾ എത്തിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട് ചെയ്തു. നൂർ സംവിധാനത്തിലൂടെ സ്കൂൾ ഗതാഗതത്തിനായി റജിസ്റ്റർ ചെയ്ത 50,000 ത്തിലേറെ വിദ്യാർഥികൾക്കായി 700 ബസുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് റീജിയണിന്റെ വിദ്യാഭ്യാസ വകുപ്പ് വക്താവ് സയീദ് അൽ ബാഹെസ് പറഞ്ഞു.
1320 പൊതു സ്വകാര്യ സ്കൂളുകളിലേക്ക് ഘട്ടം ഘട്ടമായി 162,583 വിദ്യാർഥികളെ സ്വീകരിക്കാൻ മേഖല സജ്ജമാണെന്ന് ജിസാനിൽ വിദ്യാഭ്യാസ അഡ്മിനിസ്ട്രേറ്റർമാർ അറിയിച്ചു.
സ്കൂൾ കെട്ടിടങ്ങളും പഠനോപകരണങ്ങളും പുനരാരംഭിക്കുന്നതിന് തയാറായിക്കഴിഞ്ഞുവെന്ന് ഉറപ്പാക്കാൻ വിവിധ വകുപ്പുകളിലെ ജീവനക്കാർ അക്ഷീണം പ്രയത്നിച്ചതായി വിദ്യാഭ്യാസ മേഖലാ ഡയറക്ടർ ജനറൽ മല്ലി ബിൻ ഹസൻ അഖ്ദി പറഞ്ഞു. അൽ അഹ്സ ഗവർണർ രാജകുമാരൻ സൗദ് ബിൻ തലാൽ ബിൻ ബദർ മേഖലയിലെ വിദ്യാഭ്യാസ മേധാവികളുമായി ചേർന്ന് ചർച്ച ചെയ്തു.
സൗദിയില്‍ പുതിയ അക്കാദമിക വര്‍ഷം ആരംഭിക്കാനിരിക്കെ, രാജ്യത്തെ സ്വകാര്യ സ്വകാര്യ സ്കൂളുകള്‍ ഈ വര്‍ഷം ട്യൂഷന് ഫിസ് വര്‍ധിപ്പിക്കില്ലെന്ന അറിയിപ്പുമായി സൗദി അധികൃതര്‍. ഫെഡറേഷന് ഓഫ് സൗദി ചേംബേഴ്സ് ദേശീയ സ്വകാര്യ വിദ്യാഭ്യാസ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ ഫഹദാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് കാലത്തെ നഷ്ടങ്ങള്‍ നികത്താന്‍ രാജ്യത്തെ സ്വകാര്യ സ്കൂളുകള്‍ ട്യൂഷന് ഫീസ് ഉയര്‍ത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല