സ്വന്തം ലേഖകൻ: ട്രക്കിങ്ങിനിടെ ഹിമാലയൻ പർവതനിരകളിൽ കുടുങ്ങിയ ഹംഗേറിയൻ പൗരനെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തി.ഹംഗറിയിലെ ബുഡാപെസ്റ്റ് സ്വദേശിയായ അക്കോസ് വെറംസിനെയാണ് സൈന്യം രക്ഷപ്പെടുത്തിയത്. 30 മണിക്കൂർ നീണ്ട തിരച്ചിലിന് ഒടുവിലാണ് സൈന്യം ഇയാളെ കണ്ടെത്തിയത്.
കശ്മീരിലെ കിഷ്ത്വാറിൽ നിന്നാണ് ഇയാളെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തിയത്. പിന്നാലെ ചികിത്സയ്‌ക്കായി ഇയാളെ വ്യോമസേന ഹെലികോപ്ടർ മാർഗ്ഗം ഉദ്ദംപൂരിൽ എത്തിച്ചു. സൈന്യം കണ്ടത്തവേ ഇയാൾ അവശനിലയിൽ ആയിരുന്നു. പിന്നാലെയാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടതിന് ഇന്ത്യൻ സേനയോടും മറ്റ് ടീം അംഗങ്ങളോടും നന്ദി അറിയിക്കുന്നതായി ഹംഗറിയിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു. ഇത് വലിയ ഒരു പരിശ്രമത്തിന്റെ ഫലമാണ്. അഭിമാന നിമിഷമാണെന്നും എംബസിയുടെ ട്വീറ്റിൽ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല