1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 29, 2022

സ്വന്തം ലേഖകൻ: ഇടുക്കി തൊടുപുഴയ്ക്കു സമീപം കുടയത്തൂരിൽ ഉരുൾ പൊട്ടി വീടു മണ്ണിനടിയിലായി അഞ്ചുപേരും മരിച്ചു. കുടയത്തൂർ സംഗമം ജംഗ്ഷനിൽ പുലർച്ചെ രണ്ടരയോടെയുണ്ടായ ഉരുൾപൊട്ടലിൽ ചിറ്റടിച്ചാലില്‍ സോമന്റെ വീട് പൂർണമായും മണ്ണിനടിയിലായിരുന്നു.

സോമൻ, ഭാര്യ ഷിജി, സോമന്റെ അമ്മ തങ്കമ്മ, മകൾ ഷിമ, ഷിമയുടെ മകൻ ദേവാനന്ദ്(4) എന്നിവരുടെ മൃതദേഹങ്ങൾ മണ്ണിനടിയിൽനിന്നു കണ്ടെത്തി. അഞ്ച് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ആണ് മൃതദേഹങ്ങൾ എല്ലാം കണ്ടെത്തിയത്.

അതേസമയം, അധിക ടേബിളുകള്‍ ഒരുക്കി മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്നു തന്നെ നടത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ഉരുൾപൊട്ടിയ പ്രദേശത്ത് രാത്രി 11.30 മുതൽ മൂന്നുമണിവരെ അതിതീവ്ര മഴ പെയ്തിരുന്നു. അറക്കുളത്ത് 131 എംഎം മഴയാണ് രേഖപ്പെടുത്തിയത്.

റവന്യൂമന്ത്രി കെ. രാജന്‍ സംഭവസ്ഥലം സന്ദർശിച്ചു. പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും സമീപ വീട്ടുകാരെ സുരക്ഷിതമായി കുടയത്തൂർ സ്കൂളിലേക്കു മാറ്റിപ്പാർപ്പിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു. മഴ തുടരുന്ന പശ്ചാത്തലത്തില്‍ മലയോരമേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദേശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.