1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 29, 2022

സ്വന്തം ലേഖകൻ: ഇന്ത്യൻ അമേരിക്കൻ വംശജർ ഏറ്റുവും കൂടുതൽ താമസിക്കുന്ന കാലിഫോർണിയയിൽ സ്വസ്തിക ചിഹ്നം നിയമവിധേയമാക്കുന്നതിനുള്ള നിയമനിർമ്മാണം പാസാക്കി. ഗവർണർ ഗാവിൻ ന്യൂസോം നിയമനിർമ്മാണത്തിന് അംഗീകാരം നൽകുന്നതോടെ സ്വസ്തിക ചിഹ്നം നിയമവിധേയമാക്കുന്ന അമേരിക്കയിലെ ആദ്യ സംസ്ഥാനമായി കാലിഫോർണിയ മാറും. സ്വേച്ഛാധിപതിയായിരുന്ന ഹിറ്റ്‌ലർ തൻറെ കൊടിയടയാളമായി ഉപയോഗിച്ചതിനാൽ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ചിഹ്നമാണ് സ്വസ്തിക.

സ്വസ്തിക ചിഹ്നം നിയമവിധേയമാക്കുന്നതിനുള്ള പിന്തുണ ആവശ്യപ്പെട്ട് കാലിഫോർണിയയിലെ സെനറ്റ് മെജോറിറ്റി നേതാവായ ബോബ് ഹെർട്സ്ബർഗിന് വിവിധ മത നേതാക്കളും സംഘടനകളും കത്ത് നൽകിയിരുന്നു. സ്വസ്തിക ചിഹ്നം നിയമവിധേയമാക്കിയതോടെ കാലിഫോർണിയയിൽ ചരിത്രം സൃഷ്ടിക്കാൻ കഴിഞ്ഞെന്ന് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ ഭാരവാഹികൾ പറഞ്ഞു.

സ്വസ്തിക ചിഹ്നം നിയമവിധേയമാക്കാനുള്ള നീക്കത്തിന് നേതൃത്വം നൽകിയ അസംബ്ലി അംഗം ബോവർ-കഹാനോട് നന്ദി പറയുന്നുവെന്ന് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ സമീർ കൽറ പറഞ്ഞു. ഹിന്ദുക്കൾ, ജൈനർ, ബുദ്ധമതക്കാർ, മറ്റ് മതക്കാർ എന്നിവരുടെ മതപരമായ ആചാരങ്ങളെ മികച്ച് രീതിയിൽ സംരക്ഷിക്കുന്നതിനായി ഈ ചരിത്രപരമായ നിയമനിർമ്മാണത്തിൽ ഒപ്പിടാൻ ഗവർണറോട് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

1930 കളിൽ അഡോൾഫ് ഹിറ്റ്ലറുടെ അധികാര വളർച്ചയ്ക്ക് ശേഷം നാസിസത്തിന്റെ പര്യായമായി സ്വസ്തിക ചിഹ്നം മാറിയെങ്കിലും സ്വസ്തിക യഥാർത്ഥത്തിൽ ഒരു പുരാതന ഹിന്ദു മത ചിഹ്നമായിരുന്നു. ഹിറ്റ്‌ലറെ ഒഴിച്ചു നിർത്തിയാൽ ലോകമൊട്ടാകെ വിശുദ്ധമായ അടയാളമായാണ് സ്വസ്തികയെ കാണുന്നത്. ഹിറ്റ്ലർ ഉപയോഗിച്ച സ്വസ്തിക ചിഹ്നം, ഭാരതത്തിൽ ഉപയോഗിച്ച സ്വസ്തിക ചിഹ്നത്തിൽ നിന്നും തികച്ചും വ്യതിസ്ത മാണെന്നാണ് പറയപ്പെടുന്നത്. ഹിറ്റ്ലർ ഉപയോഗിച്ചത് നേരെ വിപരിത ദിശയിൽ കറങ്ങുന്ന സ്വസ്തിക ചിഹ്നമാണെന്ന് പറയപ്പെടുന്നു.

ലോകത്തിലെ വിവിധ സംസ്കാരങ്ങളും മതങ്ങളും പതിനായിരക്കണക്കിന് വർഷങ്ങൾ ആയി ഉപയോഗിച്ചു വരുന്ന ഒരു ചിഹ്നമാണ് സ്വസ്തിക എന്നാണ് പറയപ്പെടുന്നത്. 4000 വർഷം മുമ്പ് നിലവിലുണ്ടായിരുന്ന ട്രോയ് എന്ന പുരാതന നഗരത്തിന്റെ അവശിഷ്ടങ്ങൾ നിന്ൻ സ്വസ്തിക ഉപയോഗിചതിന്റെ ധാരാളം തെളിവുകൾ ലഭിച്ചിട്ട് ഉണ്ടെന്നും പറയപ്പെടുന്നുണ്ട്. സ്വസ്തിക ചിഹ്നം ജ്യോതിശ്ശാസ്ത്രവുമായി ബന്ധപ്പെട്ടതാണെന്നും പറപ്പെടുന്നു. ഏഴ് നക്ഷത്രങ്ങളുടെ കൂട്ടായ്മയെ ആണ് സ്വസ്തിക ചിഹ്നം പ്രതിനിധീകരിക്കുന്നത്. ചിഹ്നത്തിൻറെ കിഴക്കും പടിഞ്ഞാറുമുള്ള കാലുകൾ നക്ഷത്രങ്ങളുടെ ഉദയസ്തമനങ്ങളെയും മറ്റ് രണ്ട് കാലുകൾ തെക്ക് വടക്ക് ദിശകളെയും പ്രതിനിധീകരിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.