ഒരു പാക്കറ്റ് ചിപ്സിന്റെ വിലയ്ക്ക് നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ വില്‍ക്കപ്പെടുന്നുണ്ടെന്നു കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ അല്പം പ്രയാസമുണ്ടല്ലേ, എന്നാല്‍ കേട്ടോളു മോഷ്ടിക്കപ്പെടുന്ന ക്രെഡിറ്റ് കാര്‍ഡു വിവരങ്ങള്‍ ഇത്തരത്തില്‍ ഓണ്‍ലൈനില്‍ സുലഭമായി ലഭ്യമാണ്. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത് ഇത്തരത്തില്‍ ക്രെഡിറ്റ് കാര്‍ഡ് വിലപ്പന നടത്തുന്ന 150 ഓളം സൈറ്റുകള്‍ ഉണ്ടെന്നാണ്. ഇവരില്‍ പലരും ലോകത്തിന്റെ വിവിധ കോണിലുള്ള 20,000 മുതല്‍ 100,000 ആളുകളുടെ വരെ വിവരങ്ങള്‍ വില്ക്കുന്നുണ്ട്, അതും വെറും 70 പെന്‍സിനാണെന്നതാണ് ഏറെ വിചിത്രം.
ബ്രിട്ടനിലെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയുടെ ഡയരക്ട്ടര്‍ പറഞ്ഞത് സൈബര്‍ ക്രൈം തരംഗം ലോകമൊട്ടാകെ ആഞ്ഞടിക്കുകയാണെന്നാണ്. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ ഇത്തരമ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകള്‍ കൂടിയാകുമ്പോള്‍ സാമ്പത്തിക മേഖല അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശങ്ങള്‍ അതീവ ഗുരുതരമാണെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ നാഷണല്‍ ഇന്റെലിജന്‍സ് സെന്ററിലെ ലിയാന്‍ ലോഭം പറയുന്നു. അദ്ദേഹം പറയുന്നത് അതീവ പ്രാധാന്യമുള്ള പല വിവരങ്ങളും ഗവണ്‍മെന്റ് കമ്പ്യൂട്ടറുകളില്‍ നിന്നും ചോര്‍ത്താനുള്ള ശ്രമങ്ങള്‍ സമീപകാലത്ത് വര്‍ദ്ധിചിട്ടുണ്ടെന്നാണ്. പ്രതിരോധമന്ത്രാലയും ഇതില്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അദ്ദേഹത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ ഏറ്റവും ആശങ്കാജനകമായ ഒരു വിവരം ഫോറിന്‍ ഒഫീസടക്കമുള്ള ഗവണ്‍മെന്റ് ഡിപാര്ട്ടുമെന്റുകളില്‍ കഴിഞ്ഞ സമ്മറില്‍ ഏറ്റവും വലിയ അറ്റാക്ക് നടന്നതാണ്, എന്നാല്‍ ഇത് വിജയ്കരംയില്ലയെന്നു മാത്രം. അതേസമയം സൈബര്‍ സെക്ല്യൂരിട്ടി എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ഇന്ന് മുതല്‍ രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന കോണ്‍ഫരന്‍സ് നടക്കാന്‍ പോകുന്നുണ്ട്. ഗവണ്‍മെന്റിനെയും മറ്റു ഇതര മേഖലകളെയും സൈബര്‍ ക്രൈം ഗുരുതരമായി ബാധിക്കുന്നത് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ലണ്ടനില്‍ ഇത്തരത്തില്‍ കോണ്‍ഫെരന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്.
സൈബര്‍ ക്രൈം ലോകത്ത് മുഴുവന്‍ ആഞ്ഞടിക്കുന്നതിനാല്‍ ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള രാഷ്ട്രീയ സാങ്കേതിക വിദഗ്ദര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന്‍, യൂറോപ്യന്‍ യൂണിയന്‍ ഡിജിറ്റല്‍ സുപ്രീമോ നീലി ക്രോയെസ് എന്നിവരെ കൂടാതെ പ്രമുഖ സൈബര്‍ സെക്യൂരിറ്റി വിദഗ്ദരും, വികിപീഡിയ സ്ഥാപകനായ ജിമ്മി വെല്‍സും സമ്മേളത്തില്‍ പങ്കെടുക്കും. ലോകത്തെ രാഷ്ട്രീയ-സാങ്കേതിക മേഖലയിലെ വിദഗ്ദരെല്ലാം ഒത്തു ചേര്‍ന്ന് സൈബര്‍ കുറ്റകൃത്യങ്ങളെ ചെറുക്കാനുള്ള വഴികള്‍ കണ്ടെത്തുകയാണ് കോണ്‍ഫറന്‍സിന്റെ പ്രഥമ ലക്ഷ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല