വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ പെഷാവര്‍ നഗരത്തിലെ ഗോര്‍ഖത്രിയില്‍ 60 വര്‍ഷം മുമ്പ് അടച്ച ഗോരഖ്നാഥ് ഹിന്ദുക്ഷേത്രം കോടതി ഉത്തരവിനെത്തുടര്‍ന്ന് തുറന്നുനല്‍കി. 160 വര്‍ഷം പഴക്കമാണ് ഗോരഖ്നാഥ് ക്ഷേത്രത്തിനുള്ളത്. വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിലൂടെ അനുകൂല വിധി സമ്പാദിച്ചതോടെയാണ് ക്ഷേത്രം തുറക്കാനുള്ള വഴിതെളിഞ്ഞത്.
അറുപതുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം പാകിസ്താനിലെ പെഷവാറിലുള്ള ക്ഷേത്രത്തില്‍ ഹിന്ദുമതവിശ്വാസികള്‍ ദീപാവലി ആഘോഷിച്ചു. പൂജാരിയുടെ പുത്രി ഫൂല്‍ വാടി നല്‍കിയ ഹര്‍ജിയിന്മേല്‍ ക്ഷേത്രം തുറന്നുകൊടുക്കാന്‍ പെഷാവര്‍ ഹൈക്കോടതിയാണ് ഉത്തരവിട്ടത്. ഫൂല്‍ വാടിയുടെ മകള്‍ കമലാ റാണിയാണ് ക്ഷേത്രം ഭക്തര്‍ക്കായി തുറന്നുനല്‍കിയത്. ആറു പതിറ്റാണ്ടിനു ശേഷം തങ്ങള്‍ക്കനുകൂലമായ കോടതി വിധിയെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ഭക്തര്‍ പടക്കംപൊട്ടിച്ചും നൃത്തംചെയ്തുമാണ് സ്വാഗതം ചെയ്തത്. ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള തര്‍ക്കംമൂലമാണ് ക്ഷേത്രം അടച്ചുപൂട്ടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല