ലിബിയയില്‍ നാറ്റോയുടെ സൈനിക നടപടി അവസാനിപ്പിച്ചു. ഈ വര്‍ഷാവസാനം വരെ നാറ്റോ സൈന്യം രാജ്യത്തു വേണമെന്ന ലിബിയന്‍ ഇടക്കാല സര്‍ക്കാരിന്‍റെ അഭ്യര്‍ഥന തള്ളിക്കൊണ്ടാണു പിന്‍മാറ്റം. ലിബിയയില്‍ നിന്നു സൈന്യത്തെ പൂര്‍ണമായി പിന്‍വലിച്ചതായി നാറ്റോ സെക്രട്ടറി ജനറല്‍ ആന്‍ഡേഴ്സ് ഫോ റസ്മൂസന്‍ അറിയിച്ചു.
ലിബിയയില്‍ സൈനിക നടപടിയ്ക്കുള്ള നാറ്റോയുടെ അധികാരം പിന്‍വലിക്കാനുള്ള പ്രമേയം യുഎന്‍ പാസാക്കി. ആഭ്യന്തര കലാപത്തെത്തുടര്‍ന്നു മാര്‍ച്ച് 31നാണ് ഏഴുമാസം നീണ്ട സൈനിക നടപടി നാറ്റോ ആരംഭിച്ചത്. നാറ്റോ സേനയുടെ സഹായത്തോടെയാണു ദേശീയ പരിവര്‍ത്തന സേന ലിബിയയുടെ നിയന്ത്രണം ഏറ്റെടുത്തതും മുവാമര്‍ ഗദ്ദാഫിയെ വധിച്ചതും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല