സ്വന്തം ലേഖകൻ: ഖത്തര്‍ എയര്‍വേയ്‌സ് വിവിധ തസ്തികകളിലേക്ക് ആളുകളെ റിക്രൂട്ട്‌മെന്റ് ചെയ്യാൻ ഒരുങ്ങുന്നു. ഇന്ത്യയിൽ നിന്നുള്ള ആളുകളെയാണ് റിക്രൂട്ട്‌മെന്റ് ചെയ്യാൻ ഖത്തർ എയര്‍വേയ്‌സ് തീരുമാനിച്ചിരിക്കുന്നത്. പ്രമുഖ വിമാന കമ്പനിയായ ഖത്തർ എയര്‍വേയ്‌സ് ഇത്തരത്തിലൊരു തീരുമാനം എടുത്തത് നിരവധി ഉദ്യോഗാർഥികൾക്ക് വലിയ അനുഗ്രഹമായിരിക്കുകയാണ്.
ഖത്തര്‍ ഏവിയേഷന്‍ സര്‍വീസസ്, ഖത്തര്‍ ഡ്യൂട്ടി ഫ്രീ, ഖത്തര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി, ഖത്തര്‍ എയര്‍വേയ്‌സ് കാറ്ററിംഗ് കമ്പനി, ഖത്തര്‍ എയര്‍വേ്‌സ്, എന്നിവിടങ്ങളിലേക്കാണ് ഇന്ത്യയിൽ നിന്നും റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ഖത്തർ എയര്‍വേയ്‌സ് ഇന്ത്യയുമായി പ്രത്യേക ബന്ധം എപ്പോഴും സൂക്ഷിക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് ഇന്ത്യയിൽ നിന്നും ഇപ്പോൾ റിക്രൂട്ട്‌മെന്റ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നതെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഖത്തറിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ എയർ ഇന്ത്യ ആരംഭിച്ചിരുന്നു. 20 പുതിയ പ്രതിവാര വിമാന സര്‍വീസുകളാണ് ഇന്ത്യയിൽ നിന്ന് ഖത്തറിലേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ചയാണ് എയര്‍ ഇന്ത്യ ഖത്തറിലേക്ക് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചത്.
ഫിഫ ലോകകപ്പ് മത്സരങ്ങൾ തുടങ്ങാൻ പോകുന്ന സാഹചര്യത്തിൽ ആണ് കൂടുതൽ സർവീസുകൾ നടത്താൻ എയർ ഇന്ത്യ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ആണ് ഖത്തറിൽ ഫിഫ ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് എയർ ഇന്ത്യ ഖത്തറിലേക്ക് കൂടുതൽ സർവീസുകൾ നടത്തുന്നത്. 2022 ഒക്ടോബര്‍ 30 മുതല്‍ ഈ സര്‍വീസുകള്‍ക്ക് തുടക്കമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല