സ്വന്തം ലേഖകൻ: ഒമാനിൽ നിന്നും കേരളത്തിലേക്കുള്ള നിരവധി സർവീസുകൾ നിർത്തലാക്കി എയർ ഇന്ത്യ. കണ്ണൂര്‍, കൊച്ചി കോഴിക്കോട്, എന്നിവിടങ്ങിളിലേക്കുള്ള സർവീസുകൾ ആണ് എയർ ഇന്ത്യ നിർത്തലാക്കിയിരിക്കുന്നത്. കൂടാതെ തിരുവനന്തപുരത്ത് നിന്ന് മസ്‍കത്തിലേക്കുള്ള സര്‍വീസിന്റെ സമയം മാറ്റി പുനഃക്രമീകരിച്ചുമുണ്ട്.
കേരളത്തിൽ നിന്നുള്ള വിമാനങ്ങൾ മാത്രമല്ല മംഗലാപുരത്ത് നിന്നുള്ള ഒരു സര്‍വീസും റദ്ദാക്കിയിട്ടുണ്ട്. തിരുച്ചിറപ്പള്ളിയില്‍ നിന്ന് മസ്‍കത്തിലേക്കുള്ള വിമാന സര്‍വീസിന്റെ സമയം മാറ്റുകയും ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ചകളില്‍ തിരുവനന്തപുരത്തു നിന്ന് മസ്‍കത്തിലേക്ക് പുറപ്പെടുന്ന IX 0549 വിമാനം വെെകി ഓടും. മൂന്ന് മണിക്കൂറും 15 മിനിറ്റും വെെകിയായിരിക്കും ഓടുന്നത്.
മസ്‍കത്തില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള IX 0554 വിമാനവും വെെകിയായിരിക്കും ഓടുന്നത്. മൂന്ന് മണിക്കൂറും 15 മിനിറ്റും തന്നെയാണ് ഇത് വെെകി ഓടുന്നത്. എയർ ഇന്ത്യ അധികൃതർ ആണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ചകളില്‍ കോഴിക്കോട് നിന്ന് മസ്‍കത്തിലേക്ക് പുറപ്പെടുന്ന IX 339 വിമാനം റദ്ദാക്കി. മസ്‍കത്തില്‍ നിന്ന് കോഴിക്കോടേക്ക് വരുന്ന IX 350 വിമാനവും സർവീസുകൾ റദ്ദാക്കി.
ബുധനാഴ്ചകളിലും ഞായറാഴ്ചകളിലും കോഴിക്കോട് നിന്ന് മസ്‍കത്തിലേക്ക് പോകുന്ന IX 337 വിമാനവും റദ്ദാക്കിയിട്ടുണ്ട്. മസ്‍കത്തില്‍ നിന്ന് കോഴിക്കോടേക്ക് വരുന്ന IX 350 വിമാനത്തിന്റെ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. കൂടാതെ വ്യാഴാഴ്ചകളില്‍ മസ്‍കത്തില്‍ നിന്ന് കണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്ന IX 712 റദ്ദാക്കി, വെള്ളിയാഴ്ചകളില്‍ കണ്ണൂരില്‍ നിന്ന് മസ്‍കത്തിലേക്ക് പോകുന്ന IX 711 എന്നീ വിമാനവും റദ്ദാക്കിയിട്ടുണ്ട്.
വ്യാഴാഴ്ചകളിലും തിങ്കളാഴ്ചകളിലും കൊച്ചിയില്‍ നിന്നും മസ്കറ്റിലേക്ക് പോകുന്ന IX 443, തിരികെ സര്‍വീസ് നടത്തുന്ന IX 442 എന്നീ വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. എയർ ഇന്ത്യ തന്നെയാണ് സർവീസുകൾ റദ്ദാക്കിയ വിവരം സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല