
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് പാർലമെന്റ് ജനാധിപത്യത്തിന്റെ ജീവശ്വാസമാണെന്നു ചാൾസ് മൂന്നാമൻ രാജാവ്. ബ്രിട്ടീഷ് കിരീടാവകാശിയായശേഷം ആദ്യമായി പാർലമെന്റിനെ അഭിസംബോധന ചെയ്യവേ ബ്രിട്ടീഷ് നിയമനിർമാതാക്കളുടെ സന്പന്നമായ പാരന്പര്യത്തെയും അദ്ദേഹം പ്രശംസിച്ചു.
നിസ്വാർത്ഥസേവനത്തിൽ പ്രീയപ്പെട്ട അമ്മ എലിസബത്ത് രാജ്ഞിയുടെ മാതൃക പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഹൗസ് ഓഫ് കോമണ്‍സിലെയും ഹൗസ് ഓഫ് ലോർഡ്സിലെയും അംഗങ്ങളുൾപ്പെടെ വെസ്റ്റ്മിൻസ്റ്റർ ഹാളിലെ 900 ത്തോളം വരുന്ന പ്രൗഢസദസിനെയാണ് ചാൾസ് രാജാവ് അഭിസംബോധന ചെയ്തത്.
രാജ്ഞിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം ഹൗസ് ഓഫ് കോമൺസ് സ്പീക്കർ സർ ലിൻഡ്സെ ഹൊയ്ൽ വായിച്ചു. തുടർന്ന് സന്ദേശം പുതിയ രാജാവിനു കൈമാറി. എലിസബത്ത് രാജ്ഞിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കൊപ്പം ചേരാനായി ചാൾസ് രാജാവും പത്നി കാമിലയും പിന്നീട് എഡിൻബറോയിലേക്കു പോയി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല