കേരള നിയമസഭയില്‍ ഏതു കാര്യവും സമഗ്രമായി പഠിച്ചു അഭിപ്രായം പറയുന്ന ചുരുക്കം ചില സമജികരില് ഒരാളായ കേരള കോണ്‍ഗ്രസ് നേതാവും ഭക്ഷ്യ സിവില്‍ സപ്ലൈ മന്ത്രിയുമായ ടി എം ജേക്കബ് ന്റെ അകാല നിര്യാണത്തില്‍ പ്രവാസി കേരള കോണ്‍ഗ്രസ് (എം ) യു കെ ഘടകം അനുശോചനം അറിയിച്ചു.
നിയമസഭ നടക്കുന്ന സമയങ്ങളില്‍ പൊതു പരിപാടികളില്‍ പങ്കെടുക്കാതെ നിയമസഭാ കാര്യങ്ങളില്‍ മാത്രം പങ്കെടുത്തുവന്നിരുന്ന ഏക സഭംഗം എന്നത് ടി എം ജേക്കബിന് മാത്രം അവകാശപെട്ടതാണ് ഏറ്റെടുത്ത വകുപ്പുകളിലെല്ലാം തന്റേതായ രീതിയല്‍ വ്യക്തി മുദ്ര പതിപ്പിച്ചു കേരള സമൂഹത്തിനു നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള
ഷൈമണ് തോട്ടുംകല്‍, സെക്രട്ടറി ടോമിച്ചന് കൊഴുവനാല്‍ , പ്രവാസി കേരള കോണ്‍ഗ്രസ് നേതാക്കളായ മാനുവല്‍ മാത്യു , അഡ്വക്കേറ്റ് ജോബി പുതുകുളങ്ങര,സി ഏ ജോസഫ്, ടോമി സ്കാറിയ,വിനോദ് ചുങ്കകരോട്ട്, ജോഷി അയര്‍കുന്നം, ഷെല്ലി ഫിലിപ്പ്, സോജി ടി മാത്യു, ജിജോ അരയത്, ബിനു മുപ്രാപള്ളി, ജിജി വരിക്കാശേരി തുടങ്ങിയവര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
ടി എം ജേക്കബിനെ അനുസ്മരിക്കുന്നതിനായി വിവിധ സ്ഥലങ്ങളില്‍ അനുശോചന യോഗങ്ങള്‍ കൂടുന്നതാണ് .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല