ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി) യു.കെ പ്രാഥമിക ഘടകങ്ങളായ കൗണ്‍സില്‍ കമ്മറ്റികള്‍ തെരഞ്ഞെടുക്കുന്നത് തുടരുന്നു. വെയില്‍സ് റീജണിലെ റോണ്ഡാ കൗണ്‍സിലിലും നോര്‍ത്ത് വെസ്റ്റ് റീജണിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിന് കീഴിലിലുള്ള സ്റ്റോക്ക്പോര്‍ട്ട് മെട്രോപോലീറ്റന്‍ കൗണ്‍സിലിലുമാണ് പുതിയ കമ്മറ്റികള്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
പ്രാഥമിക ഘടകങ്ങളായി നിലവില്‍ വരുന്ന കൗണ്‍സില്‍ കമ്മറ്റികള്‍ രൂപീകരിക്കുന്നതിനും മെംബര്‍ഷിപ്പ് എടുക്കുന്നതിനുമായി ബ്രിട്ടണിലെ മലയാളി സമൂഹത്തില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഒ.ഐ.സി.സി.യു.കെ കാമ്പയിന് കമ്മറ്റി വിലയിരുത്തി. ഒ.ഐ.സി.സി യു.കെയുടെ മെംബര്‍ഷിപ്പ് കാമ്പയിനിലും കൗണ്‍സില്‍ കമ്മറ്റി രൂപീകരണത്തിലും ജനാധിപത്യ മതേതര വിശ്വാസികളായ യു.കെയിലെ മുഴുവന്‍ പ്രവാസി മലയാളികളുടേയും സഹകരണം ദേശീയ കാമ്പയിന് കമ്മറ്റി ചെയര്മാന് ഫ്രാന്‍സിസ് വലിയപറമ്പില്‍ അഭ്യര്‍ത്ഥിച്ചു.
സ്റ്റോക്ക്പോര്‍ട്ട് കൗണ്‍സില്‍ ഭാരവാഹികള്‍
പ്രസിഡന്റ്: അരുണ്‍ ചന്ദ്
ജനറല്‍ സെക്രട്ടറി: ആന്‍സണ്‍ കെ. ബേബി
ട്രഷറര്‍: മനോജ് ജോണ്‍
എക്സിക്യൂട്ടീവ് കമ്മറ്റി: ജോര്‍ജ് വടക്കുംചേരി, ഫ്രാന്‍സിസ് ജേക്കബ്
റോണ്ഡ കൗണ്‍സില്‍ കമ്മറ്റി (വെയില്‍സ്) ഭാരവാഹികള്‍
പ്രസിഡന്റ്: സാംജോ ജോണ്‍
ജനറല്‍ സെക്രട്ടറി: ജെയ്സണ്‍ മാത്യു
ട്രഷറര്‍: ജോബി എബ്രാഹം
എക്സിക്യുട്ടീവ് കമ്മറ്റി: ഏലിയാസ് വലമറ്റത്തില്, രാജന് ഉലഹന്നാന്
ഒ.ഐ.സി.സി യു.കെ റീജണുകളുടെ ഘടനയും കൗണ്‍സില്‍ കമ്മറ്റികളുടെ തെരഞ്ഞെടുപ്പും സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിന് ഒ.ഐ.സി.സി യു.കെ കാമ്പയിന് കമ്മറ്റി ദേശീയ ചെയര്മാന് ഫ്രാന്‍സിസ് വലിയപറമ്പിലിനെ 07411507348/01202892276 ബന്ധപ്പെടാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല