സ്വന്തം ലേഖകൻ: എലിസബത്ത് രാജ്ഞിയുടെ ശവപ്പെട്ടിക്ക് സമീപം ബോധരഹിതനായി വീണ് റോയൽ ഗാർഡ് ഉദ്യോഗസ്ഥൻ. വെസ്റ്റ് മിനിസ്റ്റർ കൊട്ടാരത്തിൽ രാജ്ഞിയുടെ ശവപ്പെട്ടിക്ക് സമീപം നിന്നിരുന്ന ഉദ്യോഗസ്ഥനാണ് ബോധരഹിതനായി വേദിയിൽനിന്ന് താഴേക്ക് വീണത്.
രാജ്ഞിയുടെ മൃതദേഹം ഇപ്പോൾ വെസ്റ്റ് മിനിസ്റ്റർ കൊട്ടാരത്തിലാണുള്ളത്. ബാൽമൊറലിൽനിന്ന് ഇന്നലെയാണ് മൃതദേഹം ലണ്ടനിലെത്തിച്ചത്. ഞായറാഴ്ചയാണ് സംസ്കാര ചടങ്ങുകൾ നടക്കുക. അതുവരെ മൃതദേഹം വെസ്റ്റ് മിനിസ്റ്റർ കൊട്ടാരത്തിൽ സൂക്ഷിക്കും.
കാറ്റഫാൾഖ് എന്നു വിളിക്കപ്പെടുന്ന ഉയർന്ന പീഠത്തിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. 24 മണിക്കൂറും രാജ്ഞിയുടെ അംഗരക്ഷകരും ബ്രിട്ടീഷ് സൈനികരും മൃതദേഹത്തിന് കാവൽനിൽക്കുമെന്ന് ‘ഡെയ്ലി മെയിൽ’ റിപ്പോർട്ട് ചെയ്തു.
രാജ്ഞിക്ക് ആദരാഞ്ജലിയർപ്പിക്കാൻ ആളുകൾ എത്തുന്നതിനിടെയാണ് റോയൽ ഗാർഡ് ഉദ്യോഗസ്ഥൻ ബോധരഹിതനായി താഴേക്ക് വീണത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായിട്ടുണ്ട്. സംഭവത്തെ തുടർന്ന് അന്തിമോപചാര ചടങ്ങുകളുടെ തത്സമയ സംപ്രേഷണം അൽപസമയം നിർത്തിവെച്ചു.
രാജ്ഞിയുടെ ഭൗതിക ശരീരം വെസ്റ്റ്മിനിസ്റ്ററില്‍ എത്തിയ ഉടനെ രാജകുടുംബാംഗങ്ങള്‍ പങ്കെടുത്ത പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടന്നു. അതിനു ശേഷം ഉയര്‍ത്തിക്കെട്ടിയ പ്ലാറ്റ്ഫോമിലേക്ക് മൃതദേഹം മാറ്റി. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു പൊതു ദര്‍ശനത്തിനായി അനുവാദം നല്‍കിയത്. ബക്കിംഗ്ഹാം പാലസില്‍ നിന്നുള്ള വിലാപ യാത്ര ദര്‍ശിക്കാന്‍ തന്നെ ആയിരക്കണക്കിന് ആരാധകരായിരുന്നു നിരത്തിന്റെ ഇരുവശത്തുമായി തിങ്ങിക്കൂടിയത്.
സമാനമായ തിരക്കാണ് രാജ്ഞിയുടെ ഭൗതികശരീരത്തില്‍ അന്ത്യാജ്ഞലി അര്‍പ്പിക്കാനും. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച മുതല്‍ തന്നെ ക്യുവിന്റെ ആരംഭസ്ഥലത്ത് ആളുകള്‍ വന്ന് കെട്ടിക്കിടക്കുകയായിരുന്നു. പിസയും മറ്റു ആസ്വദിച്ച് കൂട്ടം കൂടിയെത്തുന്ന യുവാക്കള്‍ മുതല്‍, പഴയ യൂണിഫോമില്‍ തന്നെ, വീണുപോയ തങ്ങളുടെ കണ്‍കണ്ട ദൈവത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയ മുന്‍ സൈനികര്‍ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു.
വൈകിട്ട് അഞ്ചുമണിയോടെ പൊതുജനങ്ങള്‍ക്ക് അകത്തേക്ക് പ്രവേശിക്കുവാനുള്ള അനുവാദം ലഭിച്ചു. ഇതിനോടകമ്മ് തന്നെ നിരവധി പേര് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു പോയെങ്കിലും ഇപ്പോള്‍ ക്യുതാണ്ട് മൂന്ന് മൈല്‍ വരെ നീണ്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാജ്ഞിയോടുള്ള അഭേദ്യമായ ഭക്തി മനസ്സില്‍ സൂക്ഷിക്കുന്ന ശ്രീലങ്കന്‍ വംശജയായ വനേസ്സ നാതകുമാരന് എന്ന 56 കാരിയുടേ കഥ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല