1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2022

സ്വന്തം ലേഖകൻ: എയർ അറേബ്യ അബുദാബി കുവെെറ്റ് സർവീസ് ആരംഭിക്കുന്നു. യുഎഇ, കുവെെറ്റ് രാജ്യങ്ങൾക്ക് ഇടയിൽ ചെലവുകുറഞ്ഞ യാത്ര സാധ്യമാക്കാൻ വേണ്ടിയാണ് പുതിയ സർവീസ് ആരംഭിക്കുന്നത്. പ്രതിദിന സർവീസ് ഒക്ടോബർ 31ന് ആരംഭിക്കും. കുവെെറ്റ് എയർ അറേബ്യ അബുദാബിയുടെ 26ാമത് സെക്ടറാണ്. കുവെെറ്റ് കൂടാതെ നിരവധി രാജ്യങ്ങളിലേക്ക് നിലവിൽ എയർ അറേബ്യ സർവീസ് നടത്തുന്നുണ്ട്. ബംഗ്ലദേശ്, ഇന്ത്യ, നേപ്പാൾ, പാക്കിസ്ഥാൻ, സുഡാൻ, തുർക്കി, ഒമാൻ, ബെയ്റൂട്ട്, ഈജിപ്ത്, ബഹ്റൈൻ, അസർബെയ്ജാൻ, ബോസ്നിയ, ഹെർസഗോവിന, ജോർജിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് എയർ അറേബ്യ അബുദാബി സർവീസുകൾ നടത്തുന്നുണ്ട്.

അതേസമയം, ഓൺലൈൻ തട്ടിപ്പുകൾ രാജ്യത്ത് വ്യാപകമായതായി മുന്നറിയിപ്പുമായി അധികൃതർ. അഭ്യന്തരമന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പുമായി എത്തിയിട്ടുണ്ട്. ബാങ്കിങ് വിവരങ്ങൾ ചോദിച്ച് സന്ദേശം എത്തിയാൽ വളരെ അധികം ശ്രദ്ധിക്കണം. സ്വദേശികൾ മാത്രമല്ല വിദേശികളും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണം. ഒടിപി, വ്യക്തി വിവരങ്ങൾ എന്നിവയെന്നും പങ്കുവെക്കരുത്. ഇത്തരം അനുഭവം ഉണ്ടായാൽ ഉടൻ തന്നെ ബന്ധപ്പെട്ടവരെ അറിയിക്കണം. അഭ്യന്തര മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്.

പൊലീസിന്റെ അറിയിപ്പ് എന്ന രീതിയിൽ വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ട് സന്ദേശങ്ങൾ വരുന്നുണ്ട്. കഴിഞ്ഞ ദിവസം ഇത്തത്തിൽ ഒരു സന്ദേശം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതെല്ലാം വ്യജമാണെന്ന് അധികൃതർ അറിയിച്ചു. ഓൺലെെൻ ആയി നിരവധി തട്ടിപ്പുകൾ നടക്കുന്നുണ്ട്. പണം ഇടപാട് നടത്തുമ്പോൾ എല്ലാവരും സൂക്ഷിക്കണം എന്ന് അധികൃതർ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.