മാഞ്ചസ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ശിശുദിനാഘോഷം നവംബര്‍ 12ന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് സ്കൂള്‍ ഹാളിലാണ് ആഘോഷപരിപാടികള്‍ നടക്കുക. പെയിന്റിംഗ് മത്സരത്തോടെ പരിപാടികള്‍ ആരംഭിക്കും. നാലു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. 1-2 വര്‍ഷം, 3-6 വര്‍ഷം, 7-10 വര്‍ഷം, 10 വര്‍ഷത്തിനു മുകളിലേക്ക് എന്നപ്രകാരമാണ് ഗ്രൂപ്പുകള്‍. ഇതില്‍ 1, 2 ക്ളാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഇഷ്ടമുള്ള ചിത്രങ്ങള്‍ വരയ്ക്കാം. ബാക്കി ഗ്രൂപ്പുകള്‍ക്ക് മത്സരസമയം വിഷയം നല്‍കുന്നതായിരിക്കും. മത്സരാര്‍ഥികള്‍ പെയിന്റിംഗ് ഉപകരണങ്ങള്‍ കൊണ്ടുവരേണ്ടതാണ്. മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ നവംബര്‍ 10ന് മുമ്പായി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ പക്കല്‍ പേരുകള്‍ രജിസ്റര്‍ ചെയ്യണമെന്ന് സെക്രട്ടറി സാജന്‍ ചാക്കോ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല