സ്വന്തം ലേഖകൻ: വിമാനങ്ങളില്‍ ആഡംബരത്തിന്റെ അടയാളമായ ഫസ്റ്റ് ക്ലാസ് യാത്ര പരിഷ്കരിക്കുന്നു. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് സീറ്റുകള്‍ ഇനി പ്രൈവസി ഡോറുകള്‍ ഉള്ള നിവര്‍ന്ന് ഇരിക്കാവുന്ന സീറ്റുകളായി പ്രീമിയം സ്യൂട്ടുകള്‍ എന്നാകും അറിയപ്പെടുക. 2024 ഓടെ അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് A321XLR ബോയിങ് 787-9 വിമാനങ്ങളില്‍ ഈ സ്യൂട്ടുകളില്‍ ബുക്ക് ചെയ്യാം.
പ്രത്യേക കാബിനില്‍ സ്വകാര്യത കൂടുതല്‍ ഉറപ്പാക്കി കൂടുതല്‍ സ്ഥലസൗകര്യം, പ്രവേശനത്തിന് പ്രത്യേക വാതില്‍ എന്നിവയാണ് പുതുതായി വരുന്ന ഡീലക്സ് സ്യൂട്ടുകളുടെ പ്രത്യേകത. ദീര്‍ദൂര രാജ്യാന്തര സര്‍വീസുകളില്‍ ഉയര്‍ന്ന നിരക്ക് നല്കാന് തയ്യാറാകുന്ന യാത്രക്കാര്‍ക്ക് കൂടുതല്‍ സുഖപ്രദമായ യാത്രയാണ് വാഗ്ദാനം ചെയ്യുന്നത്.
2026 ഓടെ പ്രീമിയം സീറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ 46 ശതമാനമായി ഉയരുമെന്നാണ് കണക്കുകൂട്ടല്‍. തുടക്കത്തില്‍ ബോയിങ് 787-9 വിമാനത്തില്‍ 51 പുതിയ സ്യൂട്ടുകളും 31 പ്രീമിയം ഇക്കണോമി സീറ്റുകളുമാണ് ഉണ്ടാവുക. എയര്‍ബസ് A321XLR വിമാനത്തില്‍ 20 സ്യൂട്ടുകളും 12 പ്രീമിയം ഇക്കണോമി സീറ്റുകളുമാണ് ഉണ്ടാവുകയെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല