സ്വന്തം ലേഖകൻ: ഇന്ത്യൻ രൂപ ചരിത്രത്തിൽ ആദ്യമായ വൻ തകർച്ചയിലേക്ക്. ഇന്ത്യന്‍ രൂപയുടെ മൂല്യം ഒരു ഡോളറിന് 81.16 എന്ന നിലയിലേക്ക് കഴിഞ്ഞ ദിവസം എത്തി. രൂപ ഇടിഞ്ഞതിനാൽ ഈ സാഹചര്യം പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പണം അയക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രവാസികൾ. നാട്ടിലേക്ക് പണം അയയ്ക്കാന്‍ എത്തിയ അവസരം ഉപയോഗപ്പെടുത്തി പലരും പണം അയക്കുന്ന തിരക്കിലാണ്.
ഖത്തര്‍ റിയാലും ഇന്ത്യന്‍ രൂപയും തമ്മിലുള്ള വിനിമയ മൂല്യം 22 രൂപ കടന്നു. ചരിത്രത്തിൽ ആദ്യമായി ആണ് ഇത്രയും രൂപയിൽ എത്തുന്നത്. വിനിമയ മൂല്യം 20 രൂപ വരെ എത്തിയിരുന്നത് കഴിഞ്ഞ മാർച്ചിൽ ആയിരുന്നു. അതിന് ശേഷം താഴ്ന്നു . എന്നാൽ ഇന്നലെ ഉയർന്ന് 22 രൂപയിൽ എത്തി. ഗള്‍ഫ് കറന്‍സികളുടെ എല്ലാം വിനിമയ മൂല്യവും ഉയർന്നിരിക്കുകയാണ്. ഡോളറിന് എതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് ഇതിന്റെ പ്രധാന കാരണം.
യുഎഇ ദിർഹത്തിന് 22 രൂപ എന്ന തലത്തിൽ എത്തിയിട്ടുണ്ട്. ഇന്നലെ രാവിലെ 21.92 രൂപ വരെ ലഭിച്ചിരുന്നു. പിന്നീട് അത് ഇന്നലെ നിരക്കിൽ 22.03 രൂപ എന്ന നിലയിലേക്ക് എത്തി. ഇന്നലെ പണം അയച്ചവർക്ക് ഇതിന്റെ ഗുണം ലഭിച്ചു. ഒരു സൗദി റിയാലിന് 21.49 രൂപയാണ് ഇന്നലെ ലഭിച്ചത്. ഖത്തർ റിയാൽ 22.41 രൂപ നിരക്കിൽ എത്തിയപ്പോൾ ഒരു കുവെെറ്റ് ദിനാർ 261 രൂപക്ക് മുകളിൽ എത്തി. ഒരു ബഹ്റൈൻ ദിനാറിന് 214.52 രൂപയും, ഒമാൻ റിയാൽ മൂല്യം 210 രൂപയും കടന്നു.
രൂപയുടെ മൂല്യം ഉയർന്നതോടെ പണം അയയ്ക്കാന്‍ പ്രവാസികളുടെ തിരക്കാണ്. നാട്ടിലേക്ക് പണം അയച്ച് പരമാവധി ഉപയോഗപ്പെടുത്താനുള്ള തിരക്കിലാണ് പ്രവാസികൾ. വായ്പകള്‍ അടച്ചുതീര്‍ക്കാനുള്ള തിരക്കിലാണ് പലരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല