സ്വന്തം ലേഖകൻ: മൂല്യമേറിയ സാധനങ്ങൾ നഷ്ടമായാൽ അക്കാര്യം ഉടൻ ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് -2 വിലൂടെ അധികൃതരെ അറിയിക്കാം. ഇതിനായി മെട്രാഷ് 2 വിലെ ജനറൽ സർവീസിലെ ‘റിപ്പോർട്ട് ലോസ്റ്റ് ഒബ്ജക്റ്റ്സ്’ എന്ന ഐക്കണിൽ ക്ലിക്ക് ചെയ്ത് റജിസ്റ്റർ ചെയ്യാം.
നഷ്ടപ്പെട്ട വിവരം റജിസ്റ്റർ ചെയ്യാനായി പൊലീസ്, സുരക്ഷാ വകുപ്പുകളിലേയ്ക്ക് നേരിട്ട് വരേണ്ടതില്ലെന്ന് ഇൻഫർമേഷൻ സിസ്റ്റം ജനറൽ ഡയറക്ടറേറ്റ് ഓഫിസർ ഫസ്റ്റ്.ലഫ്. അലി അഹമ്മദ് അൽ എയ്ദറോസ് വ്യക്തമാക്കി. നഷ്ടപ്പെട്ട സാധനങ്ങളെക്കുറിച്ച് വ്യക്തികൾ മെട്രാഷിൽ റജിസ്റ്റർ ചെയ്താൽ അവ കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട സുരക്ഷാ വകുപ്പുകളിലേക്ക് കൈമാറും.
ശേഷം കൂടുതൽ വിവരങ്ങൾക്കായി അപേക്ഷകനെ അധികൃതർ ബന്ധപ്പെടും. മലയാളം ഉൾപ്പെടെ 6 ഭാഷകളിലായി 285 സേവനങ്ങളാണ് മെട്രാഷ്-2 വിലുള്ളത്. 20 ലക്ഷത്തിലധികം ഉപയോക്താക്കളാണുള്ളത്. ജനങ്ങൾക്ക് കൂടുതൽ സേവനം നൽകുന്നതിന്റെ ഭാഗമായി അടുത്തിടെ കൂടുതൽ പുതിയ സേവനങ്ങളും മെട്രാഷിൽ ആരംഭിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല