1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 1, 2022

സ്വന്തം ലേഖകൻ: ന്യൂയോർക്കിൽ നിന്ന് ലണ്ടനിലേക്ക് പറക്കാൻ 80 മിനിറ്റ്! സൂപ്പർസോണിക് വാണിജ്യ വിമാനങ്ങൾക്ക് രണ്ടാമതൊരു ഇന്നിങ്സ് നൽകാനാണ് ഹൈപ്പർ സ്റ്റിങ് എന്ന പുതിയ ആശയത്തിന്റെ വരവ്. ലോകത്തിലെ ആദ്യത്തെ കൊമേഴ്സ്യൽ പാസഞ്ചർ സൂപ്പർസോണിക് ജെറ്റായ, കോൺകോർഡിനേക്കാൾ ഏകദേശം ഇരട്ടി വേഗത്തിൽ ഹൈപ്പർ സ്റ്റിങ് സഞ്ചരിക്കും. കോൺകോർഡ് ഇപ്പോൾ വിശ്രമ ജീവിതം നയിക്കുകയാണ്.

328 അടി നീളവും 168 അടി വീതിയുമുള്ള ഹൈപ്പർ സ്റ്റിങ്ങിന് 170 പേരെ വഹിച്ചുകൊണ്ട് മണിക്കൂറിൽ 4,001 കിലോമീറ്റർ (ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത) വേഗതയിൽ സഞ്ചരിക്കാൻ കഴിയുമെന്ന് യു.എസ്. സൺ റിപ്പോർട്ട് ചെയ്യുന്നു. ന്യൂയോർക്കിനും ലണ്ടനും ഇടയിലുള്ള 5,570 കിലോമീറ്റർ ദൂരം താണ്ടാൻ വിമാനത്തിന് ഒന്നര മണിക്കൂറിൽ താഴെ മാത്രം മതിയാകുമെന്നാണ് ഇതിനർത്ഥം. ബോയിംഗ് 777-ന് സാധാരണഗതിയിൽ അത്രയും ദൂരം പിന്നിടാൻ 8 മണിക്കൂർ വേണം.

ശബ്ദവേഗതയേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ സൂപ്പർസോണിക് ഫ്ലൈറ്റുകൾക്ക് കഴിയും. എന്നിരുന്നാലും, ഒരു സൂപ്പർസോണിക് ജെറ്റ് പറത്തുന്നതിന് ഏറെ വെല്ലുവിളികളുമുണ്ട്. നിയമപരമായ അംഗീകാരം, സുരക്ഷാ പ്രശ്നങ്ങൾ, പ്രവർത്തന ചെലവുകൾ തുടങ്ങിയ നൂലാമാലകൾക്ക് പുറമെ, സൂപ്പർസോണിക് വിമാനം വലിയ പരിസ്ഥിതി മലിനീകരണത്തിനും കാരണമാകുന്നുണ്ട്. അതിവേഗ വിമാനത്തിന്റെ എഞ്ചിനുകളുടെ ശബ്ദകോലാഹലം ക്യാബിനിനകവും പ്രകമ്പനം കൊള്ളിക്കും. കൂടാതെ, അത്തരം ഫ്ലൈറ്റുകൾക്ക് ധാരാളം ഇന്ധനവും ആവശ്യമാണ്.

വിമാനങ്ങൾ പറന്നുയരുമ്പോൾ ഉണ്ടാവുന്ന സ്ഫോടനാത്മക ശബ്ദമാണ് സോണിക് ബൂം എന്നത്. ഈ ശബ്ദാഘാതത്തിന് കെട്ടിടങ്ങളെ കുലുക്കാൻ പോലും ശേഷിയുണ്ട്. സൂപ്പർസോണിക് ഫ്ലൈറ്റുകളുടെ ഏറ്റവും വലിയ വെല്ലുവിളിയും ‘സോണിക് ബൂമാണ്’. വലിയ സൂപ്പർസോണിക് വിമാനങ്ങൾ ഭീകരമായ ശബ്ദത്തിലുള്ള സോണിക് ബൂമുകൾ സൃഷ്ടിക്കും. ഇക്കാരണത്താൽ, സൂപ്പർസോണിക് വിമാനങ്ങളുടെ സഞ്ചാരപാതകൾ വെള്ളത്തിന് മുകളിലൂടെ മാത്രമാക്കി ചുരുക്കിയിട്ടുണ്ട്.

മൂന്ന് പതിറ്റാണ്ടോളം പറന്ന ആദ്യത്തെയും അവസാനത്തെയും വാണിജ്യ സൂപ്പർസോണിക് പാസഞ്ചർ ജെറ്റായിരുന്നു കോൺകോർഡ്. 100-ലധികം യാത്രക്കാരുടെ മരണത്തിനിടയാക്കിയ അപകടത്തെത്തുടർന്ന് ഡിമാൻഡ് കുറയുകയും അറ്റകുറ്റപ്പണി ചെലവ് വർദ്ധിക്കുകയും ചെയ്തതിനാൽ, 2003 ഒക്ടോബറിൽ, കോൺകോർഡിനെ വിശ്രമിക്കാൻ അനുവദിക്കുകയായിരുന്നു. കോൺകോർഡിൽ കയറി മൂന്നര മണിക്കൂർ കൊണ്ട് ന്യൂയോർകിൽ നിന്ന് ലണ്ടനിലേക്ക് പോകാനായി 10000 ഡോളറായിരുന്നു ചാർജ്.

സമീപഭാവിയിൽ തന്നെ ഇത്തരം അതിവേഗ യാത്രാ സേവനം വാഗ്ദാനം ചെയ്യാൻ നിരവധി കമ്പനികൾ ഇപ്പോഴും കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ, ആഗോള വിമാനക്കമ്പനിയായ യുണൈറ്റഡ് എയർലൈൻസ് 2029-ഓടെ ബൂം സൂപ്പർസോണിക് ഓവർചർ ജെറ്റ് പുറത്തിറക്കാനുള്ള കരാറിൽ ഒപ്പുവച്ചു. രണ്ട് മണിക്കൂറിനുള്ളിൽ യുകെയിൽ നിന്ന് ന്യൂയോർക്കിലെത്താൻ കഴിയുന്ന വിമാനം രൂപകൽപന ചെയ്യാനുള്ള പദ്ധതി റോൾസ് റോയ്‌സുമായി ചേർന്ന് വിർജിൻ ഗാലക്‌റ്റിക് പ്രഖ്യാപിച്ചിട്ടുണ്ട്.

രണ്ട് മണിക്കൂറിനുള്ളിൽ യുകെ. മാത്രമല്ല, നാസയുടെ ക്വസ്റ്റ് മിഷനുമായി സഹകരിച്ച്, ലോക്ക്ഹീഡ് മാർട്ടിൻ സ്കങ്ക് വർക്ക്സ് ടീം സോണിക്ക് ബൂം പ്രശ്നം പരിഹരിച്ച് ഒരു സൂപ്പർസോണിക് വിമാനം നിർമ്മിക്കാൻ ശ്രമിക്കുന്നു. മാത്രമല്ല, നാസയുടെ ക്വസ്റ്റ് മിഷനുമായി സഹകരിച്ച്, ലോക്ക്ഹീഡ് മാർട്ടിൻ സ്കങ്ക് വർക്ക്സ് ടീം സോണിക് ബൂം എന്ന പ്രശ്നം പരിഹരിച്ചുകൊണ്ടുള്ള ഒരു സൂപ്പർസോണിക് വിമാനം നിർമ്മിക്കാൻ ശ്രമിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.