സ്വന്തം ലേഖകൻ: 20 തസ്‍തികകളിലെ ജോലികള്‍ക്ക് വേണ്ടി കുവെെറ്റിലേക്ക് വരുന്ന പ്രവാസികൾക്ക് പ്രത്യേക യോഗ്യതാ പരീക്ഷ നടപ്പിലാക്കാൻ ഒരുങ്ങുന്നു. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ചായിരിക്കും പരീക്ഷ നടത്തുക. കുവെെറ്റ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തിറക്കിയത്. പദ്ധതി നടപ്പാക്കാനുള്ള അംഗീകാരം ലഭിച്ചതായി കുവെെറ്റ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
പ്രൊഷണല്‍ യോഗ്യതയുള്ള പ്രവാസികള്‍ക്ക് അവരുടെ രാജ്യത്ത് വെച്ച് പരീക്ഷകൾ പാസാകണം. ഇതിന് ശേഷമായിരിക്കും ജോലി നല്‍കുന്ന കാര്യത്തിലേക്ക് കടക്കുക. പരീക്ഷ പാസായ ശേഷം മാത്രമേ മറ്റു നടപടികളിലേക്ക് കടക്കുകയുള്ളു. ഒരോ രാജ്യത്തെ കുവെെറ്റ് എംബസികളുമായി സഹകരിച്ചായിരിക്കും ഇതിന് വേണ്ടിയുള്ള പദ്ധതി തയ്യാറാക്കുക. സ്വന്തം രാജ്യത്ത് നിന്നും തിയറി പരീക്ഷ പാസായാൽ കുവെെറ്റിലേക്ക് വരാം. പിന്നീട് കുവെെറ്റിൽ എത്തിയാൽ പ്രാക്ടിക്കല്‍ പരീക്ഷ നടത്തും. ഈ രണ്ട് പരീക്ഷകൾ പാസായാൽ മാത്രമേ തൊഴില്‍ പെര്‍മിറ്റ് ഇവർക്ക് കുവെെറ്റ് അനുവദിക്കുകയുള്ളു.
കുവെെറ്റിലെ തൊഴിൽ വിപണയില്‍ ഏറ്റവുമധികം ആവശ്യമായി വരുന്ന 20 തൊഴിലുകളാണ് ഈ പുതിയ നിയമത്തിന് കീഴിൽ വരുന്നത്. പതിയെ മറ്റ് ജോലികള്‍ കൂടി പുതിയ നിയമത്തിന്റെ കീഴിൽ കൊണ്ടുവരാൻ ആണ് തീരുമാനം. താഴ്ന്ന വരുമാനക്കാരായ സാധാരണ തൊഴിലാളികളുടെ എണ്ണം കൂടുന്നത് കാരണം ആണ് ഇത്തരത്തിലുള്ള നിയമങ്ങൾ കുവെെറ്റ് കൊണ്ടുവരുന്നത്.
പ്രാക്ടിക്കല്‍ പരീക്ഷയില്‍ ഉദ്യോഗാര്‍ത്ഥി പരാജയപ്പെട്ടാല്‍ അവരെ സ്വന്തം നാട്ടിലേക്ക് അയക്കാനുള്ള ചെലവ് സ്‍പോണ്‍സര്‍ വഹിക്കണം. പരീക്ഷയിൽ അയാളുടെ പ്രകടനം വിലയിരുത്തിയ ശേഷം ആണ് ജോലിക്കായി രാജ്യത്ത് നിർത്തണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുക. പിഴവുകളില്ലാതെ പുതിയ സംവിധാനം രാജ്യത്ത് നടപ്പിലാക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. പുതുതായി കൊണ്ടു വന്ന നിയമത്തിൽ എന്തെങ്കിലും ലംഘനങ്ങൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും എന്നാണ് അധികൃർ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല