സ്വന്തം ലേഖകൻ: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ തിങ്കളാഴ്ച ഒമാനിലെത്തും. ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
മഹാത്മഗാന്ധിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നാളെ രാവിലെ 8.15 മുതല്‍ 9.30വരെ എംബസിയില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ മന്ത്രി സംബന്ധിക്കും. ഒക്ടോബര്‍ നാലിന് വൈകിട്ട് 4.45ന് എംബസി അങ്കണത്തില്‍ പ്രവാസി സമൂഹവുമായും മന്ത്രി സംവദിക്കും.
അതിനിടെ മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ ഭാഗമായി സ്വകാര്യ- പൊതു- മേഖലകൾക്ക് ഒക്ടോബർ 9 ഞായറാഴ്ച പൊതു അവധി ആയിരിക്കും എന്ന് അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല