ഭര്ത്താക്കന്മാരെ വിശ്വാസമില്ലാത്ത ഭാര്യമാര്‍ കണ്ടു പഠിക്കണം കൊളമ്പിയക്കാരിയായ ആല്‍ബ യാക്കുവെ എന്ന സ്ത്രീയെ. കാരണമേന്താണെന്നോ മരീക്കുന്നതിനു മുന്‍പ് ഇവരുടെ ഭര്‍ത്താവ് മരിച്ചാലും ഞാന്‍ തിരിച്ചു വരുമെന്ന് പറഞ്ഞതും വിശ്വസിച്ചു ഈ ഭാര്യ തന്റെ ഭര്‍ത്താവിന്റെ മൃതദേഹം ഒരു മാസം ആരുമറിയാതെ ഒളിപ്പിച്ചുവച്ചു.
അറുപത്തിയൊന്നാം വയസ്സിലാണ് ലൂസിയോ മരിച്ചത്. തന്നെ ഒറ്റയ്ക്ക് ആക്കില്ല എന്നും തിരികെ വരുമെന്നും നല്കിയ ഉറപ്പ് അനുസരിച്ചാണ് ആല്‍ബ പ്രിയതമന്റെ മൃതദേഹം സംസ്ക്കരിക്കാതെ ഒളിപ്പിച്ച് വച്ചത്. എന്നാല്‍, ഒരുമാസക്കാലമായി ലൂസിയോയെ വെളിയിലെങ്ങും കാണാത്തത് അയല്‍ക്കാരില്‍ സംശയം ജനിപ്പിച്ചു. അയല്‍ക്കാര്‍ നല്കിയ വിവരം അനുസരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെടുത്തത്.
ആല്‍ബയുടെ വീട്ടിലെ മാസ്റ്റര്‍ ബെഡ്റൂമില്‍ ഒരു ഷീറ്റില്‍ പൊതിഞ്ഞ നിലയിലാണ് ലൂസിയോയുടെ മൃതദേഹം കണ്ടെടുത്തത്. ഒരു മാസം പഴക്കമുളള മൃതദേഹം അഴുകാന്‍ തുടങ്ങിയിരുന്നു എന്നും വീട്ടിലാകെ ദുര്‍ഗന്ധം പരന്നിരുന്നു എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല