കൂടുതല്‍ കാലം ജീവിക്കുകയെന്നതിനേക്കാള്‍ അല്പ കാലമെങ്കിലും സന്തോഷത്തോടെ ജീവിക്കുന്നാണ് നമ്മളില്‍ ഭൂരിപക്ഷവും ആഗ്രഹിക്കുക, എന്നാല്‍ കൂടുതല്‍ കാലം സന്തോഷത്തോടെ ജീവിക്കാം എന്നാണെങ്കിലോ? അതില്‍പ്പരം സന്തോഷം മറ്റൊന്നുമില്ല തന്നെ. എന്നാല്‍ കേട്ടോളു നമുക്കത് സാധ്യമാണ് പഠനങ്ങള്‍ പറയുന്ന ആയുസ്സു വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും പ്രായോഗികമായ വഴി എല്ലായ്‌പ്പോഴും സന്തോഷവാനായിരിക്കുകയാണത്രെ! 52 വയസ്സു മുതല്‍ 79 വയസ്സു വരെയുള്ള 4000 ആളുകളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയതാണീ വിവരം.
സന്തോഷിക്കുന്ന സമയങ്ങളില്‍ നമ്മുടെ ശരീരത്തിലെ സ്‌ട്രെസ് ഹോര്‍മോണുകള്‍ കുറയുമെന്നും ഇത് പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാവുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു ഇതാണ് നമ്മുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും അതു വഴി ആയുസ്സ് കൂട്ടുന്നതിനും സഹായിക്കുന്നത്. ഹെല്‍ത്ത് സൈക്കൊളജിസ്റ്റായ ആണ്ട്രൂ സ്റെപടോയി പറയുന്നത് ഇപ്പോള്‍ നടന്നിരിക്കുന്ന ഈ കണ്ടെത്തല്‍ സന്തോഷമായി ജീവിക്കുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതാണെന്നാണ്.
പഠനത്തിനായി തിരഞ്ഞെടുത്ത 4000 ആളുകളില്‍ അവരുടെ ഒരു ദിവസത്തെ സന്തോഷിക്കുന്നതിനും അവര്‍ക്ക് ആന്‍ക്‌സൈറ്റിയുണ്ടാക്കുന്നതുമായ കാര്യങ്ങള്‍ സംബന്ധിച്ചാണ് പഠനം നടത്തിയത്. ഇവരില്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച ശേഷം അഞ്ചു വര്‍ഷത്തേക്ക് ഇവരെ നിരീക്ഷണ വിധേമയാക്കിയാണ് പഠനം പൂര്ത്തികരിച്ചതില്‍ നിന്നും പഠനത്തില്‍ ദിവസവും എന്തിനെയും പ്രശ്‌നമില്ലാതെ കണ്ട് സന്തോഷത്തോടെ നേരിടുന്നവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ കാലം ജീവിക്കുന്നതായി പഠനം കണ്ടെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല