ജന്മം കൊണ്ട് ജീവിതം മാതാവിന്റെ വയറ്റില്‍ തുടങ്ങുന്നുണ്ടെങ്കിലും വാസ്തവത്തില്‍ നമ്മള് എപ്പോഴാണ് ജീവിച്ചു തുടങ്ങുന്നത് എന്നത് തര്‍ക്കമുള്ള കാര്യമാണ്. ഭൂരിപക്ഷവും ജീവിതം ശരിക്കും നാല്പതുകളില് തുടങ്ങുന്നുവെന്നാണ് പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ജീവിതം എഴുപതുകളിലാണ് തുടങ്ങുന്നെതെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു,
ജീവിതത്തെ കൂടുതല്‍ നന്നായി ആസ്വദിക്കുന്നതിനും ടെന്‍ഷനൊന്നുമില്ലാതെ ജീവിതത്തെ സമീപിക്കുന്നതിനും സാധിക്കുന്നത് എഴുപതുകള്‍ക്ക് ശേഷമാണെന്ന് സ്വീഡിഷ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ഇഗ്മാര്‍ സ്കൂഗിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ കണ്ടെത്തിയത്.
യുവതലമുറയില്‍ വിവാഹ ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ എഴുപതുകള്‍ക്ക് മുകളിലുള്ളവര്‍ തങ്ങളുടെ വിവാഹ ജീവിതം അതിനുമുമ്പുണ്ടായിരുന്ന കാലത്തേക്കാള്‍ കൂടുതല്‍ ആസ്വിദിക്കുന്നതായി പറയുന്നു, ഇതുകൂടാതെ എഴുപതുകള്‍ക്ക് ശേഷം ലൈംഗിക കാര്യങ്ങളിലും താത്പര്യം വര്‍ദ്ധിക്കുന്നുവെന്നും യുവതലമുറയേക്കാള്‍ ഇവര്‍ അത് ആസ്വദിക്കുന്നുവെന്നും പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
1930 – 40 കാലഘട്ടത്തില്‍ ജനിച്ച റോക്ക് ആന്‍ഡ് റോള്‍ തലമുറയുടെ പ്രതിനിധികളാണ് ഇപ്പോള്‍ എഴുപതികളിലെത്തി നില്‍ക്കുന്നത്. ഇവര്‍ ഒരു പാര്‍ക് ബെഞ്ചിലിരുന്ന് പ്രാവുകള്‍ക്ക് തീറ്റ കൊടുത്ത് ജീവിതം ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇനിയുള്ള തങ്ങളുടെ ജീവിതം പരമാവധി ആഘോഷിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പ്രൊഫസറായ ഇഗ്മാര്‍ സ്കൂഗ് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല