1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 8, 2022

സ്വന്തം ലേഖകൻ: രാജ്യത്ത് ഇ- ക്രൈമുകൾ കുടുന്നതായി റിപ്പോർട്ടുകള്‍. പണം കബളിപ്പിച്ച് കൈക്കലാക്കാനും ആളുകളെ വഞ്ചിക്കാനും പല രൂപത്തിലാണ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ തട്ടിപ്പുകാർ പിടിമുറുക്കുന്നത്. ഡിജിറ്റൽ സാങ്കേതിക വിദ്യകളെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തവരാണ് തട്ടിപ്പുകളിൽ അധികവും ഇരകളാകുന്നത്.

ഓൺലൈൻ വഴിയുള്ള സാമ്പത്തിക നിക്ഷേപങ്ങൾ, ഓൺലൈൻ വ്യാപാരങ്ങൾ, മറ്റ് പണമിടപാടുകൾ തുടങ്ങിയവ നടത്തുമ്പോൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു . വ്യക്തിഗത വിവരങ്ങൾ, ബാങ്ക് വിശദാംശങ്ങൾ, ഒ.ടി.പി, സി.വി.വി കോഡുകൾ, കാർഡുകളുടെ എക്സപയറി തീയതികൾ എന്നിവ വെളിപ്പെടുത്തുന്നത് വലിയ അപകടങ്ങൾ വിളിച്ചുവരുത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ലഭിക്കാൻ സാധ്യതയില്ലാത്ത തരത്തിലുള്ള ആകർഷകമായ ഓഫറുകളിൽ ഒരിക്കലും വഞ്ചിതരാകരുതെന്നും സംശയാസ്പദമായ രീതിയിലുള്ള ഫോൺ കോളുകളോ സന്ദേശങ്ങളോ ലഭിക്കുന്നവർ പൊലീസിന് വിവരം കൈമാറണമെന്നും അധികൃതർ അറിയിച്ചു.

അതേസമയം വ്യാജ നോട്ടുകൾ വെച്ച് സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്ന മൂന്നംഗ സംഘത്തെ ഫർവാനിയ രഹസ്യാന്വേഷണ സംഘം പിടികൂടി. സോഷ്യൽ മീഡിയ വഴി ഡോളർ കൈമാറ്റം ചെയ്യാമെന്ന പോസ്റ്റുകളും വിഡിയോകളും പ്രചരിപ്പിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.