സ്വന്തം ലേഖകൻ: നിയമവിരുദ്ധ വിദേശ തൊഴിലാളികളെ കണ്ടെത്തുന്നതിന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) പരിശോധന കർശനമാക്കി. നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡന്റ്സ് അഫയേഴ്സ് (എൻ.പി.ആർ.എ), കാപിറ്റൽ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് എന്നിവയുമായി സഹകരിച്ചാണ് പരിശോധന.
കാപിറ്റൽ ഗവർണറേറ്റ് പരിധിയിലെ വിവിധ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ച ഏതാനുംപേരെ പിടികൂടി. എൽ.എം.ആർ.എ നിയമം, താമസനിയമം എന്നിവയടക്കം ലംഘിച്ചവരാണ് പിടിയിലായത്.
ഇവർക്കെതിരെ ഉചിതനടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മത്സരാധിഷ്ഠിത തൊഴിൽവിപണിക്ക് ഭീഷണിയുയർത്തുന്ന തരത്തിലുള്ള നിയമലംഘനങ്ങൾ തുടച്ചുനീക്കുന്നതുവരെ പ്രവർത്തനങ്ങൾ തുടരുമെന്ന് ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല