യൂറോപ്പിലെ ഡിസംബര്‍ തണുപ്പ് എന്ന് പറയുന്നത് ഭീകരംതന്നെയാണെന്ന് ആരും സമ്മതിച്ചുപോകും. മരംകോച്ചുന്ന തണുപ്പ് എന്നൊക്കെ പറയുന്നത് ഇതിനെയാണ്. യൂറോപ്പില്‍തന്നെ ഏറ്റവും കൂടുതല്‍ തണുപ്പുള്ള രാജ്യങ്ങളിലൊന്നാണ് ബ്രിട്ടണ്‍. വീട്ടില്‍ നല്ല തീയിട്ട് ഇത്തിരി വൈനുംകൂടിച്ച് രണ്ട് പുകയുമെടുത്ത് ഇരുന്നാല്‍പ്പോലും കിടുകിടാ വിറയ്ക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. അങ്ങനെ ഡിസംബര്‍ തണുപ്പില്‍ ബ്രിട്ടണില്‍ കഴിഞ്ഞവരാരും ക്രിസ്മസിന്റെ സമയങ്ങളില്‍ തെരുവില്‍ കഴിച്ചുകൂട്ടുന്നതിനെക്കുറിച്ച് ചിന്തിക്കുകപോലുമില്ല. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ക്രിസ്മസ് ദിനങ്ങളില്‍ 35,000 പേരാണ് ബ്രിട്ടണില്‍ ഭവനരഹിതരാകാന്‍ പോകുന്നത്.
ഒരു ദിവസം 630 ബ്രിട്ടീഷ് പൗരന്മാര്‍ വാടക കൂട്ടി അല്ലെങ്കില്‍ വീട് തിരിച്ചുനല്‍കണം എന്നിങ്ങനെയുള്ള നോട്ടീസുകള്‍ കൈപ്പറ്റുന്നുണ്ട് എന്നാണ് വീടില്ലാത്തവര്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ വ്യക്തമാക്കുന്നത്. അതായത് ഓരോ ദിവസവും ഇത്രയും പേര്‍ ഭവനരഹിതരാക്കപ്പെടുന്നുണ്ടെന്ന് സാരം. അല്ലെങ്കില്‍ ക്രിസ്മസിന് മുമ്പായി ഒന്നെങ്കില്‍ വീട് ഒഴിഞ്ഞു നല്‍കുക, അല്ലെങ്കില്‍ വീടിന് വാടക കൂട്ടിത്തരുക എന്നാണ് ഉടമസ്ഥര്‍ വെളിപ്പെടുത്തുന്നത്.
വാടക കൂട്ടിത്തരാന്‍ പറയുന്നവര്‍ക്ക് പിന്നെയും സാധ്യതയുണ്ടെന്നും എന്നാല്‍ ഒഴിഞ്ഞു തരാന്‍ ആവശ്യപ്പെടുന്നവര്‍ക്ക് അതിനുള്ള സാധ്യത പോലുമില്ലെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. ഒരു ദിവസം 630 പേര്‍ വീതം വീടില്ലാതായാല്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുമെന്നാണ് ഭവനരഹിതര്‍ക്കുള്ള സംഘടന വ്യക്തമാക്കുന്നത്. വീടുകള്‍ വന്‍വില കിട്ടിത്തുടങ്ങിയതോടെ ഉടമസ്ഥര്‍ വീട് വില്‍ക്കാന്‍ തിടുക്കപ്പെടുന്നതാണ് കാര്യങ്ങളെ ഗുരുതരമാക്കിയത്. ഇപ്പോള്‍ ലഭിക്കുന്ന കൂടിയ വില പിന്നീട് ലഭിക്കാന്‍ സാധ്യതയില്ലെന്ന് തിരിച്ചറിഞ്ഞ വീട്ടുടമസ്ഥര്‍ എത്രയും പെട്ടെന്ന് വീട് വില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതുമൂലം വീടുകളില്‍ ഇപ്പോള്‍ താമസിക്കുന്നവര്‍ ഇറങ്ങികൊടുക്കാന്‍ നിര്‍ബന്ധിരാകുന്നു. അങ്ങനെയാണ് ഭൂരിപക്ഷം വാടകക്കാരും ഇറങ്ങിക്കൊടുക്കണമെന്ന നോട്ടീസ് കൈപ്പറ്റാന്‍ തുടങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല