സ്വന്തം ലേഖകൻ: സർക്കാർ പുതുതായി തയാറാക്കിയ തൊഴിൽനിയമം തൊഴിലാളിയുടെയും ഉടമയുടെയും താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്. അൽ ബറഖ കൊട്ടാരത്തിൽ നടന്ന മന്ത്രിസഭായോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു സുൽത്താൻ. പുതിയ തൊഴിൽനിയമം നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ സഹായകമാവും. തൊഴിലാളികൾക്കും തൊഴിൽ ഉടമക്കും ഇടയിൽ സന്തുലിതത്വം ഉണ്ടാക്കും. അതോടൊപ്പം തൊഴിലന്വേഷകർക്ക് സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് സുൽത്താൻ പറഞ്ഞു.
രാജ്യത്ത് തൊഴിൽ അവസരങ്ങൾ വർധിപ്പിക്കാനുള്ള ശ്രമങ്ങളിൽ സുൽത്താൻ സംതൃപ്തി പ്രകടിപ്പിച്ചു. ഇത്തരം ശ്രമങ്ങൾ വർധിപ്പിക്കുന്നതിന്റെ പ്രാധാന്യവും അദ്ദേഹം നിർദേശിച്ചു. പുതിയ തൊഴിൽനിയമം വിവിധ മേഖലകളിൽ സ്വദേശികൾക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കും. വേതന സബ്സിഡി, സർക്കാർ മേഖലകളിൽ താൽക്കാലിക അടിസ്ഥാനത്തിൽ തൊഴിലവസരം സൃഷ്ടിക്കൽ, സർക്കാർ സ്ഥാപനങ്ങളിൽ ഒരു ദശലക്ഷം മണിക്കൂർ പാർട്ട് ടൈം ജോലികൾ ഉണ്ടാക്ക ൽ എന്നിവ പുതിയ തൊഴിൽ നിയമത്തിലുണ്ട്. 2
050ഓടെ കാർബൺരഹിത ഒമാൻ നടപ്പാക്കാനുള്ള പദ്ധതിക്കും സുൽത്താൻ അംഗീകാരം നൽകി. ഈ ലക്ഷ്യം നേടാനുള്ള ദേശീയ പദ്ധതിയുടെ ഭാഗമായി ഒമാൻ സസ്റ്റൈനബിലിറ്റി സെന്റർ സ്ഥാപിക്കാനും ഉത്തരവിട്ടു. കാർബൺരഹിത ഒമാനുവേണ്ടിയുള്ള പദ്ധതികൾക്കും പ്ലാനുകൾക്കും മേൽനോട്ടം വഹിക്കുന്നതും നടപ്പാക്കുന്നതും ഒമാൻ സസ്റ്റൈനബിലിറ്റി സെന്റർ ആയിരിക്കും. യോഗത്തില ഉപപ്രധാനമന്ത്രിമാര്‍, മന്ത്രിസഭാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല